ദീപു ജോൺ, കോഓർഡിനേറ്റർ യുഎഇ
ദുബായ്: ന്യൂ ടെസ്റ്റമെൻ്റ് ചർച്ച് (ടിപിഎം) മിഡിൽ ഈസ്റ്റ് സെൻ്റർ വാർഷിക കൺവെൻഷൻ നവമ്പർ 12 (വ്യാഴം) മുതൽ 15 (ഞായർ) വരെ ദുബായ് ഹെൽത്ത് കെയർ സിറ്റി മെട്രോ സ്റ്റേഷന് സമീപമുള്ള ഗ്രാൻഡ് ഹയാത്ത് ദുബായ് എക്സിബിഷൻ സെൻ്ററിൽ വെച്ച് നടക്കും.
വ്യാഴം വൈകിട്ട് 6.45 ന്
സഭ യുടെ പ്രധാന പാസ്റ്റർ പ്രാർത്ഥനയോടെ കൺവൻഷൻ ആരംഭിക്കും. ദിവസവും രാവിലെ 9 നും വൈകിട്ട് 6.45 നും സുവിശേഷ യോഗങ്ങൾ നടക്കും.
വെള്ളി ഉച്ചകഴിഞ്ഞ് മൂന്നിന് കാത്തിരിപ്പ് യോഗവും അധ്യാപകരുടെ യോഗവും ശനി ഉച്ചകഴിഞ്ഞ് മൂന്നിന് കാത്തിരിപ്പ് യോഗവും യുവജനങ്ങൾക്കായുള്ള യോഗവും ഇതേ ഹാളിൽ വെച്ച് നടക്കും.
കൺവൻഷന് സഭയുടെ പ്രധാന ശുശ്രൂഷകർ നേതൃത്വം നൽകും. എല്ലാ യോഗങ്ങളിലും രോഗികൾക്കായി പ്രത്യക പ്രാർത്ഥന ഉണ്ടായിരിക്കും. ഞായർ രാവിലെ 9 നു തുടങ്ങുന്ന സംയുക്ത ആരാധനയോടെ പ്രസ്തുത കൺവൻഷന് വിരാമം കുറിക്കും.
കൺവൻഷന് പങ്കെടുക്കുന്നതിനായി ഷാർജ, അജ്മാൻ മറ്റു പ്രദേശങ്ങളിൽ നിന്ന് വാഹന സൗകര്യവും മറ്റു വിവിധ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് താമസ സൗകര്യവും, എല്ലാവർക്കും സൗജന്യ ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.




