എറണാകുളം ഐപിസി യിൽ ഉപവാസ പ്രാർത്ഥന

ഐപിസി എറണാകുളം ഹെബ്രോൺ സഭയിൽ 14 ദിവസത്തെ ഉപവാസ പ്രാർത്ഥനകൾ നടക്കുന്നു. നവംബർ 2 തിങ്കളാഴ്ച ആരംഭിക്കുന്ന പ്രാർത്ഥനകൾ 15 ഞായറാഴ്ച സഭായോഗത്തോടെ സമാപിക്കും.

ദിവസവും രാവിലെ 10 30 നും വൈകുന്നേരം 7 മണിക്കും പൊതുയോഗങ്ങൾ നടക്കും. വിവിധ വിഷയങ്ങൾക്കായുള്ള പ്രത്യേക പ്രാർത്ഥനകൾ ഉണ്ടായിരിക്കും.

വിവിധ യോഗങ്ങളിൽ പാസ്റ്റർ മാരായ ബിന്നി ജോൺ, എബി മാവേലിക്കര, എപി ജോസ്, സണ്ണി അലക്സാണ്ടർ, പി.ജെ തോമസ്, വർഗീസ് ബേബി, സാം മാത്യു (പവ്വർ വിഷൻ), കെ എസ് എബ്രഹാം, കെ.ജോയി കൊല്ലം, ബ്ലെസ്സൻ ചെറിയനാട്, സേവ്യർ ജെയിംസ് എന്നിവർ ശുശ്രൂഷിക്കും.

ചർച്ച് ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സഭാ ശുശ്രൂഷകൻ പാസ്റ്റർ എം ജെ ഡൊമിനിക്ക് യോഗങ്ങൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് +91 90728 09793 എന്ന നമ്പറിൽ ബന്ധപ്പെടുക.