ദുബായ്: ലോകത്തിലെ തന്നെ ആദ്യത്തേതും ഏറ്റവും നീളമേറിയതുമായ സ്വർണപ്പാത ദുബൈ ഗോൾഡ് ഡിസ്ട്രിക്റ്റിൽ 2026 അവസാനത്തോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന് അധികൃതർ അറിയിച്ചു.
ദുബായുടെ വിനോദസഞ്ചാര മേഖലയ്ക് ഇതൊരു പുതീയ പുതിയൊരു നാഴികക്കല്ലാകും. ഇതോടെ, ദുബൈയുടെ ആഗോള സ്വർണ വ്യാപാര കേന്ദ്രമെന്ന നിലയിലുള്ള പദവിയും കൂടുതൽ ശക്തമാകും എന്ന് ദുബായ് ഗോൾഡ് ഡിസ്ട്രിക്ടിലെ കൊമേഴ്സ്യൽ വിഭാഗം സീനിയർ ഡയറക്ടർ റാഷിദ് അൽ ഹർമൂദി വ്യക്തമാക്കി.
താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഗോൾഡ് ഡിസ്ട്രിക്ടിനുള്ളിൽ സ്വർണപ്പാതയിലൂടെ നടക്കാനുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്ന് എമാറാത്ത് അൽ യൂം (Emarat Al Youm) പറഞ്ഞു. ദുബായ് ഗോൾഡ് ഡിസ്ട്രിക്ടിൽ സ്വർണവ്യാപാരവുമായി ബന്ധപ്പെട്ട കൂടുതൽ വികസന പദ്ധതികളും പുരോഗമിക്കുകയാണ്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സ്വർണ, ആഭരണ വ്യാപാര പ്രദർശന കേന്ദ്രമായി മാറാൻ ലക്ഷ്യമിടുന്ന പുതിയ എക്സിബിഷൻ സ്പേസും ഇവിടെ ഒരുക്കുന്നുണ്ട്.
2026ന്റെ തുടക്കം മുതൽ ഡിസ്ട്രിക്ടിൽ പ്രവർത്തനം ആരംഭിച്ച മൊത്തവ്യാപാര സ്വർണ വ്യാപാര ഓഫീസുകളുടെ എണ്ണത്തിൽ 20 ശതമാനം വർധനയുണ്ടായതായി റാഷിദ് അൽ ഹർമൂദി അറിയിച്ചു. സ്വർണം, ആഭരണങ്ങൾ, വിലപിടിപ്പുള്ള കല്ലുകൾ, ആഡംബര വാച്ചുകൾ എന്നിവ വിൽക്കുന്ന പുതിയ കടകളുടെ എണ്ണത്തിലും ഇതേ കാലയളവിൽ 15 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് കൂടുതൽ ഓഫീസുകളും റീട്ടെയിൽ ഇടങ്ങളും ഒരുക്കുന്നതിനുള്ള വികസന പ്രവർത്തനങ്ങളും തുടരുകയാണ്. അടുത്ത വർഷം ഡിസ്ട്രിക്ടിലേക്ക് മാറിയെത്തുന്ന കമ്പനികളുടെ എണ്ണത്തിൽ 10 മുതൽ 20 ശതമാനം വരെ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാർത്ത: ദീപു ജോൺ, യുഎഇ




