പാസ്റ്റർ ജോയി കുമളിക്ക് വാഹനാപകടത്തിൽ പരുക്ക്

തൊടുപുഴ: പാസ്റ്റർ ജോയി കുമളിക്ക് (ഗിൽഗാൽ) അപകടത്തിൽ പരുക്ക്. ഇന്നലെ രാവിലെ 4:45-ന് പാലായ്ക്ക് സമീപമുള്ള കൊല്ലപ്പള്ളിയിലായിരുന്നു സംഭവം.

തിരുവനന്തപുരത്ത് മീറ്റി​ഗിനു ശേഷം തിരിക വരവെ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. പാസ്റ്റർ ജോയി കുമളിയെയും ഒപ്പമുണ്ടായിരുന്ന ഷിജോയെയും കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാസ്റ്റർ ജോയി കുമളിയുടെ വാരിയെല്ലിന് പരിക്കുള്ളതിനാൽ തുടർ ചികിത്സയിലാണ്. ഷിജോയുടെ ഇടതുകൈക്ക് പൊട്ടൽ ഉള്ളതിനാൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്.

ഇരുവരും എത്രയും വേഗം സൗഖ്യം പ്രാപിക്കുന്നതിനായി ഏവരുടെയും പ്രാർത്ഥനകൾ അപേക്ഷിക്കുന്നു.

വാർത്ത: സന്തോഷ് ഇടക്കര