ഇടയ്ക്കാട് ശാലേം എ.ജി.സഭാംഗം ഉടയാൻവിള ഷേർളി ഭവനത്തിൽ പി. ശാമുവേലിന്റെ ഭാര്യ ചിന്നമ്മ ശാമുവേൽ (82) ഞായർ രാത്രി 9.45 ന് നിത്യതയിൽ പ്രവേശിച്ചു.
കടമ്പനാട് വള്ളിത്തുണ്ടിൽ കുടുംബാംഗമാണ്. സംസ്കാരം ഒക്ടോബർ 24 ശനി രാവിലെ 9 ന് ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് 1 ന് ശാലേം എ ജി സഭയുടെ ചാത്താകുളത്തുള്ള സെമിത്തേരിയിൽ നടത്തുന്നതാണ്.
മക്കൾ: ഷേർളി ശാമുവേൽ, പാസ്റ്റർ റെജി ശാമുവേൽ (O. P. A സൂർ മസ്കറ്റ്), സിർലി ശാമുവേൽ, സജി ശാമുവേൽ (കുവൈറ്റ്).
മരുമക്കൾ : രാജൻ ശാമുവേൽ (നെല്ലിമുകൾ)
ഷൈനി റെജി (മസ്കറ്റ് ), പാസ്റ്റർ സജി ജോർജ്ജ് (A.G അഷ്ടമുടി), ക്ലബി സജി (കുവൈറ്റ്).




