മേംഫിസ് ടെന്നസി: ഇന്ത്യയിലെ ക്രൈസ്തവസഭയുടെ ഇന്നത്തെ വളർച്ചയും വെല്ലുവിളികളെയും അടിസ്ഥാനമാക്കി പ്രശസ്ത മാധ്യമപ്രവർത്തകനും തെഹൽക മുൻ ചീഫ് എഡിറ്ററുമായ ശ്രീ മാത്യു സാമുവേൽ ഇന്റർനാഷണൽ ക്രിസ്ത്യൻ ഫെലോഷിപ്പ് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പ്രസംഗിക്കും. ഒക്ടോബർ 24 ശനിയാഴ്ച 2 മണിക്ക് ഫെല്ലോഷിപ് ഓഡിറ്റോറിയത്തിലാണ് (8308 MACON RD, CORDOVA, TN) സമ്മേളനം.
ഇന്ത്യയിൽ ക്രൈസ്തവസഭകൾ നേരിടുന്ന വെല്ലുവിളികൾ, പീഡനങ്ങൾ, എഫ് സി ആർ എ പോലുള്ള നിയമങ്ങളിൽ വരുന്ന കർശനമായ മാറ്റങ്ങൾ എന്നിവയും പ്രഭാഷണങ്ങളിൽ പരാമർശിക്കും.
ക്രൈസ്തവ ചിന്ത ഏർപ്പെടുത്തിയ 2025ലെ വിഎം മാത്യു പുരസ്കാര അവാർഡ് ജേതാവ് കൂടിയാണ് ശ്രീ മാത്യു സാമുവൽ.
കൂടുതൽ വിവരങ്ങൾക്ക് റെവ ബാബു തോമസ് 901 628 0838




