ബാബു ജേക്കബ് പാസ്റ്ററൽ ഓർഡിനേഷൻ സ്വീകരിച്ചു

ഒക്കലഹോമ സിറ്റിയിലെ ക്രോസ് പോയിന്റ് ചർച്ച് (ഐ പി.സി) അംഗമായ ബാബു ജേക്കബ് സെപ്റ്റംബർ 6-ന് ടെക്‌സസിലെ സാൻ ആന്റോണിയയിൽ നടന്ന ഐ.പി.സി മിഡ്‌വെസ്റ്റ് റീജിയൻ കൺവെൻഷനിൽ പാസ്റ്ററൽ ഓർഡിനേഷൻ സ്വീകരിച്ച് പുർണ്ണസമയം ശുശ്രൂഷയ്ക്ക് അർഹനായി.

ഐ.പി.സി മിഡ്‌വെസ്റ്റ് റീജിയൻ പ്രസിഡൻ്റും ഒക്കലഹോമയിലെ ഐ.പി.സി ഹെബ്രോൺ ചർച്ചിന്റെ ശുശ്രൂഷകനുമായ പാസ്റ്റർ ഷിബു തോമസ് ആണ് ഓർഡിനേഷൻ നൽകിയത്.

പാസ്റ്റർ ബാബു ജേക്കബ് വിവിധ ആത്മീയ ശുശ്രുഷകളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. ഐ.പി.സി ശാലേം തലപ്പാടി സഭാംഗമായ അദ്ദേഹം ഇപ്പോൾ കുടുംബസമേതം ഒക്കലഹോമയിൽ താമസിക്കുന്നു.