കറുകച്ചാൽ: ഐപിസി കറുകച്ചാൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംയുക്ത ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗവും 2026 ഒക്ടോബർ 9 വെള്ളിയാഴ്ച രാവിലെ 10 മുതൽ ഐപിസി നാലുന്നാക്കൽ ബേർശേബ സഭാ ഹാളിൽ നടക്കും.

സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം പി ജോസഫ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാസ്റ്റർ ഷിജു കെ വർഗീസ് മുഖ്യസന്ദേശം നൽകും.
സെന്ററിലെ എല്ലാ സഭകളും പുത്രികാ സംഘടനകളും ഒരുമിച്ച് ഒരുക്കുന്ന ഉണർവ് യോഗമാണ് ഇത്.
പാസ്റ്റർ ബോബി ഇടപ്പാറ കൺവീനർ ആയി പ്രവർത്തിക്കുന്നു. : 9446041980.




