കെ,എന്‍. റസ്സല്‍
(ചീഫ് എഡിറ്റര്‍, സി സി ന്യൂസ്)

ക്ഷമിക്കണം. ശീർഷകം സുരാജ് വെഞ്ഞാറമൂടിൻ്റെ ഒരു സിനിമാ ഡയലോഗാണ്. സങ്കടം കൊണ്ടും ദേഷ്യം കൊണ്ടും എഴുതിപ്പോയതാണ്.
ഓർമ്മവച്ച നാൾ മുതൽ സി.പി.എം അനുഭാവിയായിരുന്നു. 1980 കളുടെ അവസാനം കുറെനാൾ 54 രൂപ വാർഷിക ലെവി അടച്ച് അംഗമായിരുന്നു. ബാല്യകാല കഷ്ടതകളാണ് ഇടതിനോടടുക്കാനുള്ള ‘ഒരു’ കാരണം. പിണറായിയുടെ ഒന്നാം ഭരണത്തിൻ്റെ അവസാനം പാർട്ടിയോടുള്ള മമത അവസാനിപ്പിച്ചു.
പിണറായി ഭരണത്തിൻ്റെ ഗുരുതരമായ ന്യൂനതകൾ ആ പാർട്ടിയെ തകർത്തെറിഞ്ഞു. ജനം യു.ഡി എഫിനെ തോളിലേറ്റി. വി.ഡി. സതീശൻ നിലവിൽ നല്ല മുഖ്യമന്ത്രി തന്നെയാണ്. ഒരു വഷത്തിനകം വമ്പൻ പദ്ധതികൾ അദ്ദേഹം കൊണ്ടു വരും എന്ന് തന്നെയാണ് എൻ്റെ വിശ്വാസം. ഇതിനിടയിലാണ് കോൺഗ്രസിൻ്റെ അധികാരമോഹികളുടെ രംഗ പ്രവേശം. 10 വർഷം പിണറായി നാട്ടിൽ കാട്ടി കൂട്ടിയത് നാം കണ്ടതാണ്. ജനം ആ മുന്നണിയെ തൂത്തെറിഞ്ഞു.
സതീശൻ്റെ ഭരണം തുടങ്ങിയതേയുള്ളു. ദൈവത്തെ ഓർത്ത് കൈകൂപ്പി പറയുന്നു, കോൺഗ്രസുകാർ പഴയ സംസ്കാരം പുറഞ്ഞെടുക്കരുത്. അധികാരത്തിനായി നിങ്ങൾ മാധ്യമം വഴി വിഴുപ്പലക്കരുത്. ബി.ജെ.പിയ്ക്ക് ബദൽ ഇന്നും കോൺഗ്രസേയുള്ളു. കേരള ഭരണം തകർന്നാൽ അഖിലേന്ത്യാ തലത്തിൽ കോൺഗ്രസിൻ്റെ പ്രതിച്ഛായ തകരും. വ്യക്തി താൽപര്യങ്ങൾ നേടിയെടുക്കാൻ കോൺഗ്രസിനെ തല്ലിപ്പൊട്ടിക്കരുത്.

അടൂർ പ്രകാശ് നിലവിൽ ഇന്ത്യൻ പാർലമെൻ്റിൽ അംഗമാണ് . ആറ്റിങ്ങൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. കഴിഞ്ഞ അസംബ്ളി തെരത്തെടപ്പിൽ മത്സരിക്കാനുള്ള കുതന്ത്രങ്ങൾ ഇറക്കി നോക്കി. അതിന് ആദ്യ പടിയായി മാധ്യമങ്ങളിലുടെ ഈ പൂതി പുറത്തു കൊണ്ടു വന്നു. നിലവിൽ പാർലമെൻ്റംഗമായക കെ. സുധാകരനും മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്ത് വന്നു.

ഇത് പൊളിച്ച് അടുക്കിക്കൊടുത്തത് എം.പിയായ രാജ്മോഹൻ ഉണ്ണിത്താനാണ്. ഒരു നേതാവ് ജനസേവകനാകണമെങ്കിൽ അധികാരം വേണമെന്നില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
പക്ഷേ ഇവിടെ അടൂർ പ്രകാശിന് മന്ത്രിയാകാൻ അമിതമായ ആഗ്രഹമായിരുന്നു. ജയിച്ചാൽ മന്ത്രിയാകാമെന്ന് അദ്ദേഹം ദിവാസ്വപ്‌നം കണ്ടു. മോദിഭരണത്തിൻ കീഴിൽ പാർലമെൻ്റിൽ പോയിരുന്ന് ഉറക്കം തൂങ്ങലായിരുന്നു ജോലി. അതിൽ നിന്നും ഒരു മാറ്റം, അതാണ് അടൂർ ആഗ്രഹിച്ചത് . പക്ഷേ നടന്നില്ല.
പ്രതിപക്ഷനേതാവായി ശോഭിച്ച വി.ഡി.സതീശതൻ തേര് തെളിച്ചു. മറ്റ് നേതാക്കളും അദ്ദേഹത്തിൻ്റെ കൂടെ ചേർന്നു നിന്നു. മത്സര സമയത്തും അടൂർ പ്രകാശ് അലമ്പിക്കൊണ്ടിരുന്നു. പക്ഷേ സതീശനും സംഘവും സീറ്റുകൾ തൂത്തുവാരി.
അടൂർ പിന്നെയും നിരാശനായി. യു.ഡി. എഫ് എന്ന ‘സാധ’ നത്തിന് എന്ത് കുന്തമാ ചെയ്യാനുള്ളത്?. ലീഗും കേരള കോൺസുമാണ് കൂടെയുള്ള രണ്ട് കക്ഷികൾ. പാണക്കാട് തങ്ങളോടും കുഞ്ഞാലിക്കുട്ടിയോടും അഭിപ്രായം തേടണം. പിന്നെ പി.ജെ ജോസഫിനോടും ചോദിക്കണം. പിന്നെയുള്ളത് സി.പി. ജോണും ഷിബു ബേബി ജോണുമാണ്. ഇത്രയേ ഉള്ളു യു.ഡി.എഫ്. ഇതിന് എന്ത് ചെയർമാൻ, എന്ത് കൺവീനർ ? പുതിയ നിയമനങ്ങൾ വരുമ്പോൾ കക്ഷി നേതാക്കളോട് വി.ഡി. സതീശൻ ചോദിച്ചിട്ടുണ്ടാകും. അത് മതി.
കഴിഞ്ഞ പത്ത് വര്‍ഷം ഭരണം നടത്തിയവരെ ജനം പുറത്തിരുത്തിയെങ്കില്‍ അത് എൽ.ഡി.എഫിൻ്റെ കഴിവ് കേടിനെയാണ് കാണിക്കുന്നത്. അതിനൊരു മാറ്റത്തിനാണല്ലോ ജനങ്ങള്‍ കോണ്‍ഗ്രസിനെ തിരഞ്ഞെടുത്തത്.
പക്ഷേ,വെറും നാല് മാസം കൊണ്ട് തമ്മില്‍ തല്ലും കടിപിടിയുമായി മാറുകയാണോ കോൺഗ്രസ് ? നാലു മാസം കൊണ്ട് , ജനങ്ങള്‍ ആഗ്രഹിച്ചതില്‍ നിന്ന് കോൺഗ്രസ് അകലുന്നതായി മാധ്യങ്ങൾ പ്രചരിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിക്ക് ശവക്കുഴി കുത്തുന്നതിന് തുല്യമായിരിക്കും ഇത് .ജനം തിരഞ്ഞെടുത്തത് നിങ്ങളുടെ വ്യക്തിതാൽപ ര്യങ്ങള്‍ക്ക് കുട പിടിക്കാനല്ല. മറിച്ച് ജനങ്ങളുടെ ഒപ്പം നിൽക്കാനാണ്. അതിന് പാർട്ടിക്ക് സാധിക്കുന്നില്ലെങ്കിൽ ഈ ‘ കിഴങ്ങേശ്വരൻമാരെ ക്കുടി ‘ മന്ത്രിമാരാക്കുക. വി.ഡി സതീശന് ഇത്തിരി സ്വസ്ഥത കിട്ടുമല്ലോ.




