സൗദിയില്‍ വാഹനാപകടം ; രണ്ട് മലയാളി നഴ്സുമാര്‍ അടക്കം അഞ്ച് പേര്‍ മരിച്ചു

ജിദ്ദ: മക്ക പ്രവിശ്യയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ അടക്കം അഞ്ച് പേർ മരിച്ചു. രണ്ട് പേർ തമിഴ്നാട് സ്വദേശികളും ഒരാള്‍ സൗദി പൗരനുമാണ്.

അപകടത്തില്‍ മരിച്ച നാല് ഇന്ത്യക്കാരും നഴ്സുമാരായി ജോലി ചെയ്യുന്നവരാണ്.

കോട്ടയം പാല സ്വദേശി ജെയ്സിമോള്‍ മാത്യു (46), കോട്ടയം കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേല്‍ ജോബിന ജോണ്‍ (26) എന്നിവരാണ് മരിച്ച മലയാളികള്‍. തമിഴ്നാട് തിരുച്ചിറപ്പിള്ളി സ്വദേശി ദേവമ്മ ഹെപ്സിബ (33), ചെന്നൈ സ്വദേശിനി വിജയലക്ഷ്മി എന്നിവരാണ് മരിച്ച തമിഴ്നാട് സ്വദേശികള്‍.

വാഹനമോടിച്ചിരുന്ന സൗദി പൗരനും മരണപ്പെട്ടു. സൗദി സർക്കാർ ഡിസ്പൻസറികളില്‍ ജീവനക്കാരായിരുന്നു മരിച്ചവർ. മക്കയിലെ അല്‍ഗഫ എന്ന സ്ഥലത്തായിരുന്നു ജോലി. അവധി ദിനമായതിനാല്‍ പർച്ചേസിനായി മക്കയിലെ റാനിയ എന്ന പട്ടണത്തില്‍ വന്നതായിരുന്നു. ഇവിടെ വെച്ച്‌ വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.