തിരുവല്ല വെൺപാലയിൽ ബെഥെസ്ദ മിനിസ്ട്രിയുടെ സഹായ വിതരണം

റവ. സണ്ണി താഴാം പള്ളം നേതൃത്വം നൽകുന്ന ബെഥെസ്ദ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ തിരുവല്ല- വെൺപാല ബെഥെസ്ദ ബൈബിൾ കോളജിൽ വച്ച് നൂറിലധികം പേർക്ക് ധനസഹായം വിതരണം ചെയ്തു. പാസ്‌റ്റർ സി.പി മോനായി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ക്രൈസ്തവചിന്തയുടെയും ബെഥെസ്ദ മിനിസ്ട്രിയുടേയും പ്രവർത്തനങ്ങളെ വിശദീകരിച്ച് കൊണ്ട് കെ.എൻ റസ്സൽ സ്വാഗതം പറഞ്ഞു.

റവ. താഴാം പള്ളം ബാല്യകാല അനുഭവങ്ങളെ ഹൃദയസ്പൃക്കായി വിവരിച്ചു കൊണ്ട് ബെഥെസ്ദയുടെ ലക്ഷ്യങ്ങളെപ്പറ്റി വിശദീകരിച്ചു. ഡോ. ജോളി ജോസഫ് പ്രസംഗിച്ചു. അഡ്വ. വർഗ്ഗീസ് മാമ്മൻ എം.എൽ .എ ചാരിറ്റി വിതരണം നിർവ്വഹിച്ചു.

ചർച്ച് ഓഫ് ഗോഡ് ഓവർസീയർ പാസ്റ്റർ ജോമോൻ ജോസഫ്,തിരുവല്ല മുൻ മുൻസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ, ജനപ്രതിനിധികളായ അഭിലാഷ് വെട്ടിക്കാട്ട്, രാജീവ് വെൺപാല, ഹരികൃഷ്ണൻ, പാസ്റ്റർ ജെയ്മോഹൻ എന്നിവർ ആശംസ അറിയിച്ചു.