അജിഫിന സൗത്ത് സെൻട്രൽ റീജിയൻ സമ്മേളനം

ഒക്കലഹോമ :AGIFNA സൗത്ത് സെൻട്രൽ റീജിയൻ ഏക ദിന സമ്മേളനം 2026 ഒക്ടോബര് 24 ശനിയാഴ്ച ഓക്ക ലഹോമയിലുള്ള ന്യൂ ലൈഫ് പെന്തക്കോസ്ത് അസംബ്ലി (2851 സൗത്ത് കൗണ്ടി ലൈൻ റോഡ്) വെച്ച് നടത്തപെടുന്നു.

വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന മീറ്റിംഗിൽ റെവ. കുഞ്ചാണ്ടി വൈദ്യൻ, റെവ. സജു മാത്യു റെവ. ബിബിൻ ചെറിയാൻ സിസ്റ്റർ. ലിസി ജോൺസൺ എന്നിവർ ദൈവവചനം
സംസാരിക്കും.

പാസ്റ്റർ ബിനു ജോൺ (വൈസ് പ്രസിഡന്റ്) പാസ്റ്റർ കെ ഓ ജോൺസൻ (പ്രസിഡന്റ്) സിസ്റ്റർ മേരി തോമസ് (കോർഡിനേറ്റർ) എന്നിവർ വിവിധ സെഷനിൽ നടക്കുന്ന മീറ്റിംഗിന് നേതൃത്വം കൊടുക്കും ടെക്സാസ്, ഓക്കലഹോമ, അരിസോണ, ന്യൂ മെക്സിക്കോ എന്നി സ്റ്റാറുകൾ ചേർന്നതാണ് സൗത്ത് സെൻട്രൽ റീജിയൻ.