ജോയ്സ് തോമസ് ഡാളസിൽ വച്ച് നിത്യതയിലേക്ക് ചേർക്കപ്പെട്ടു ; പൊതുദർശനം 25 ന് , സംസ്‌കാരം 26 ന്

ഡാളസ്: സെപ്റ്റംബർ 16-ന് ജോയ്‌സ് തോമസ് (42) സണ്ണിവെയ്‌ലിലുള്ള സ്വന്തം വസതിയിൽവച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഡാളസിലെ അംഗമായിരുന്നു.

പുനലൂർ കമുകുംചേരി വയലിൽ വീട്ടിൽ ടൈറ്റസ് ജോൺ–ആനി ടൈറ്റസ് ദമ്പതികളുടെ മകളാണ് ജോയ്‌സ് തോമസ്. കുടുംബസമേതം സണ്ണിവെയ്‌ലിൽ താമസിച്ചുവരികയായിരുന്നു.

ഭർത്താവ്: അജോയ് തോമസ്. മകൻ: നൈതൻ തോമസ്. ഭർതൃമാതാപിതാക്കൾ: തോമസ് ഉണ്ണൂണ്ണി (ബാബുക്കുട്ടി, കുഴുവിളയിൽ, പട്ടാഴി), സൂസമ്മ തോമസ്.

സെപ്റ്റംബർ 25 വെള്ളിയാഴ്ച വൈകിട്ട് 6:00- മണിക്ക് മെമ്മോറിയൽ സർവീസും, സെപ്റ്റംബർ 26 – ശനിയാഴ്ച രാവിലെ 9:00 മണിക്ക് സംസ്കാരശുശ്രൂഷയും New Testament Church,2545 John West Road, Dallas, TX 75228 –
ൽ വെച്ച് നടത്തപ്പെടും.

തുടർന്ന് ഭൗതികശരീരം ന്യൂ ഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ 500 US-80 East, Sunnyvale, TX 75182 സംസ്കരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: അജിത് തോമസ്: 972-571-8744,തോമസ് ഉണ്ണൂണ്ണി: 214-673-4400