ഒടുവിൽ ഷിജിലിന് വീടായി. 8 മാസം മുമ്പ് ഷിജിൽ ചോദിച്ച ചോദ്യം പലരുടെയും മനസിൽ ഇപ്പോഴും ഉണ്ട്. ‘ എനിക്കൊരു വീട് കെട്ടിത്തരുമോ’ എന്നായിരുന്നു ആ ചോദ്യം. ആ ചോദ്യം അതേപടി ക്രൈസ്തവചിന്തയിൽ ഉന്നയിച്ചു കൊണ്ട് എഴുതിയ കുറിപ്പിന് നിരവധി ദൈവമക്കൾ സഹായങ്ങൾ ഷിജിലിന് അയച്ചുകൊടുത്തു. ആ നൊമ്പരത്തിന് ദൈവമക്കൾ ഉത്തരമായി നൽകിയത് ഒരു മനോഹരമായ വാർക്ക വീടാണ്. സെപ്റ്റംബർ 19 ശനിയാഴ്ച നടന്ന സമർപ്പണ പ്രാർത്ഥനയിൽ വച്ച് സരസമ്മ പുഷ്‌കര നിൽ നിന്നും ഷിജിൽ താക്കോൽ ഏറ്റു വാങ്ങി. ബുദ്ധിമാന്ദ്യമുള്ള ഷിജിൽ ഉള്ളുരുകി കരഞ്ഞു കൊണ്ടാണ് താക്കോൽ ഏറ്റുവാങ്ങിയത് . ഹൃദയസ്പൃക്കായ ആ കാഴ്ച സദസ്യരെയും കണ്ണീരിലാഴ്ത്തി.

മാമംഗലം ദൈവസഭാംഗങ്ങളായ ജെ പുഷ്‌കരൻ – സരസമ്മ ദമ്പതികളുടേയും ക്രൈസ്തവ ചിന്തയുടേയും ശ്രമഫലമായിട്ടാണ് വീട് പണിതത്. തൃശൂർ ഒല്ലൂർ ഐ.പി. സി ശൂശ്രൂഷകൻ പാസ്റ്റർ ഒ .പി മത്തായിയുടെ ആത്മാർത്ഥമായ ഇടപെടലുകളും സാമ്പത്തിക സഹായവും സഭയുടെ കരുതലും വീട് നിർമ്മാണത്തിന് ആക്കം കൂട്ടി.

മാമംഗലം ഇന്ത്യാ ദൈവസഭാംഗങ്ങളായ സരസമ്മ പുഷ്‌കരൻ ദമ്പതികളാണ് സ്ഥലം വാങ്ങിയത് നൽകിയത്. അവിവാഹിതനായ ഷിജിലിനും അമ്മയ്ക്കും അച്ഛനും സ്വന്തമായി വീട് പണിയാനാനുള്ള സമ്പത്തികം ഇല്ലായിരുന്നു. അതുകൊണ്ടാണ് ക്രൈസ്തവ ചിന്തയിൽയിൽ ഷി ജിലിൻ്റെ കഥ എഴുതിയത്. വായനക്കാർ അവർക്കാവുന്ന വിധം സഹായിച്ചു.

ജെ. പുഷ്കരനും കുടുംബവും സ്ഥലം വാങ്ങി നൽകുക മാത്രമല്ല നിർമ്മാണത്തിനാവ ശ്യമായ തുകയുടെ നല്ലൊരു ഭാഗവും നൽകി. സെപ്റ്റംബർ 19-ന് ശനിയാഴ്ച വീട്ടിൽ നടന്ന താക്കോൽ കൈമാറ്റ ചടങ്ങിൽ പാസ്റ്റർ ഒ.പി മത്തായി അദ്ധ്യക്ഷത വഹിച്ചു കൊണ്ട് സമർപ്പണ ശുശ്രൂഷ നിർവ്വഹിച്ചു. സമ്മേളനത്തിൽ ജെ. പുഷ്കരൻ പ്രസംഗിച്ചു. ക്രൈസ്തവചിന്ത ചീഫ് എഡിറ്റർ കെ.എൻ റസ്സൽ പത്രത്തിൻ്റെ പ്രവർത്തനങ്ങളെ കുറിച്ചു സംസാരിച്ചു. മാമംഗലം ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകൻ പാസ്റ്റർ ജോൺസൺ ജോർജ് പ്രസംഗിച്ചു. എബി മാത്യു, ശാമുവൽ വർഗീസ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ഷിജിലിൻ്റെ സഹോദരി ഡിനി മനോഷ് ക്രൈസ്തവചിന്ത വഴി സഹായം നൽകിയ എല്ലാവരെയും സരസമ്മ -പുഷ്കരൻ കൂടുംബത്തിനും നന്ദി രേഖപ്പെടുത്തി.




