ഐപിസി കറുകച്ചാൽ സെന്റർ പിവൈപിഎക്ക് പുതിയ ഭാരവാഹികൾ

കറുകച്ചാൽ : ഐപിസി കറുകച്ചാൽ സെന്റർ പി വൈ പി എ ജനറൽബോഡി കറുകച്ചാൽ ഐപിസി ഗോസ്പൽ സെന്റർ സഭാ ഹോളിൽ നടന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം പി ജോസഫ് നേതൃത്വം നൽകുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

പുതിയ പ്രവർത്തന വർഷങ്ങളിലേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു.
രക്ഷാധികാരി പാസ്റ്റർ സാം പി ജോസഫ്, പ്രസിഡന്റ് റൂസൽ ജോൺ, വൈസ് പ്രസിഡന്റ് ഇവാ: റോണി മാത്യു, സെക്രട്ടറി ഷൈജു കെ ഷാജി, ജോ: സെക്രട്ടറി ജസ്മിത് സിംഗ്, ട്രഷറാർ ഷിബിൻ സെബാസ്റ്റ്യൻ.

കമ്മറ്റി അംഗങ്ങൾ- അഖിലേഷ്, ജോയൽ മാത്യു, അഡോൺ സി മനോജ്, അജു ജോസഫ്, ജോബ്സൺ കെ ഐസക്, ജോൺസൺ മനോജ് എന്നിവരെയും തിരഞ്ഞെടുത്തു.

പാസ്റ്റർ ഐസക് സാമുവേൽ അനുഗ്രഹ പ്രാർത്ഥന നടത്തി. പാസ്റ്റേഴ്സ് മാത്യു തോമസ്, മനോജ് സി വർഗീസ്, ബ്ലെസ്സന്‍ ജോൺ എന്നിവർ പ്രസംഗിച്ചു.

പിവൈപിഎ പ്രവർത്തന ഉദ്ഘാടനവും സംഗീത വിരുന്നും ഓഗസ്റ്റ് 30 ന് ഐപിസി ഹെബ്രോൺ കണിച്ചുകുളം സഭാ ഹോളിൽ നടന്നു.

ബ്രദർ റൂസൽ ജോൺ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം പി ജോസഫ് പ്രവർത്തന ഉദ്ഘാടനം നടത്തി.
പാസ്റ്റർ അജി ഐസക് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഷൈജു കെ ഷാജി പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.