മനോജ് എം സാം
(റാന്നി)
പരിഹാസങ്ങൾ കൊണ്ട് അകറ്റി നിർത്തിയവർ പിന്നീട് ഇതിഹാസങ്ങൾ കൊണ്ട് ചരിത്രം സൃഷ്ടിച്ചു. എത്രയോ അർത്ഥശുദ്ധമായ വാക്കുകൾ,
ക്രൈസ്തവ സമൂഹത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ വേദപുസ്തകത്തിന്റെ ഉപദേശങ്ങളുടെ മൂല്യതകളെ എടുത്ത് കാട്ടുമ്പോൾ അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഭാഗങ്ങൾ നമുക്ക് സുപരിചിതമാണ്.
ഉല്പത്തി പുസ്തകത്തിൽ നാം വായിക്കുന്നതുപോലെ ലേയുടെ കണ്ണ് ശോഭ കുറഞ്ഞതായിരുന്നു,
റാഹേലോ സുന്ദരിയും മനോഹരരൂപണിയും ആയിരുന്നു.
മാനുഷികമായ നമ്മുടെ ദൃഷ്ടിയിൽ പുറമെയുള്ള സൗന്ദര്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത് കർണ്ണരസമാറാകുന്ന വേഷവിധാനങ്ങളും ആർഭാടങ്ങളും കുടുംബ ശ്രേഷ്ഠതകളും സമ്പത്തുക്കളും
നോക്കിയും ഓരോരോ വ്യക്തികൾക്ക് അവസരങ്ങൾ അളന്നു വേർതിരിച്ച് കൊടുക്കുമ്പോൾ, അർഹിക്കപ്പെടേണ്ട പലർക്കും അവസരങ്ങൾ നഷ്ടമാകുമ്പോൾ, ആ നഷ്ടങ്ങളെ മനസ്സിനകത്ത് ആരോടും പറയാതെ തനിക്ക് ലഭിക്കേണ്ട അവസരം ആയിരുന്നിട്ടും പുറമേയുള്ള ബാഹ്യ ഇടപെടൽ കൊണ്ട് നഷ്ടപ്പെട്ടുപോയ അവസരങ്ങളും, ദിനങ്ങളും, ദിവസങ്ങളും, ആണ്ടുകളും, ഓർത്ത് ഹൃദയത്തിനകത്ത് വേദന ഒരു കൊല്ലന്റെ ആലയിൽ വെന്തുരുകുന്ന കനൽ പോലെ എരിയുന്നുണ്ടാവാം.
എന്നാൽ അതിന് ഉത്തരമായി വിശുദ്ധ ബൈബിൾ നമുക്ക് മാതൃക പരമായി നമ്മെ പഠിപ്പിക്കുന്ന വിശ്വാസ മാർഗങ്ങളിലെ സവിശേഷതയാണ് ക്രൈസ്തവ സമൂഹത്തിന്റെ പ്രത്യാശ!
ഒരുകാലത്ത് അവഗണിക്കപ്പെട്ടവരെ,പരിഗണിക്കാത്തവരെ, പരിഗണിക്കുന്നതും ചേർത്തുപിടിക്കുന്നതും ആയ ഒരു നല്ല ഇടയന്റെ സ്നേഹത്തിന്റെ ആഴം നാമറിയാതെ പോകരുത്. അതിന് ഉത്തമ ഉദാഹരണമാണ് ഉല്പത്തി പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന വേദഭാഗം, ഒരുകാലത്ത് അവഗണിക്കപ്പെട്ട് പരിഗണിക്കപ്പെടാതെ മാറ്റിനിർത്തിയ വ്യക്തികളാണ് ലേയും റാഹേലും പിന്നീടുള്ള ചരിത്ര പുസ്തകങ്ങളുടെ പാലായനത്തിൽ നാം കാണുന്നത് ഇങ്ങനെയാണ്.
അതിനു പട്ടണവാതിൽക്കൽ ഇരുന്ന സകലജനവും മൂപ്പന്മാരും പറഞ്ഞത് ഞങ്ങൾ സാക്ഷികൾ തന്നെ നിന്റെ വീട്ടിൽ വന്നിരിക്കുന്ന സ്ത്രീയെ യഹോവ റാഹേലിനെ പോലെയും ലേയയെ പോലെയും ആക്കട്ടെ, അവർ ഇരുവരും അല്ലോ യിസ്രായേൽഗൃഹം പണിതത്.
ലോകം മാറ്റി നിർത്തിയവരെ,സമൂഹം മാറ്റി നിർത്തിയവരെ, വ്യക്തികൾ മാറ്റി നിർത്തിയവരെ,ദൈവം അംഗീകരിച്ചു, ദൈവം സ്നേഹിച്ചു. അംഗീകാരങ്ങളും, പ്രതിഫലങ്ങളും വ്യക്തികളോ സമൂഹമോ കുടുംബങ്ങളോ അല്ല തരുന്നത്! അവഗണിക്കപ്പെട്ടവനും പരിഗണിക്കപ്പെടാത്തവനും മാത്രമേ അവഗണിക്കപ്പെട്ടവന്റെയും പരിഗണിക്കപ്പെടാത്തവന്റെയും വേദന ഉൾക്കൊള്ളാൻ കഴിയുകയുള്ളൂ അതിനു ഉത്തമ ഉദാഹരണമാണ്,.
ഞാൻ നല്ല ഇടയൻ പിതാവ് എന്നെ അറിയുകയും ഞാൻ പിതാവിനെ അറിയുകയും ചെയ്യുന്നതുപോലെ ഞാൻ എനിക്കുള്ളവയെ അറിയുകയും എനിക്കുള്ളവ എന്നെ അറിയുകയും ചെയ്യുന്നു. ആടുകൾക്ക് വേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു.
നമ്മെ ആരും അറിയാതെ ഇരികെ അറിയുന്ന, സ്നേഹിക്കാൻ കഴിവുള്ള ആടുകളുടെ സ്നേഹിതന്റെ കൂട്ടത്തിൽ ഒരാളായി മാറാൻ കഴിഞ്ഞാൽ, “സ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു അനർത്ഥകാലത്ത് അവൻ സഹോദരനായി തീരുന്നു”
അതുകൊണ്ട് ദുഃഖങ്ങൾ വരട്ടെ, അവഗണനകൾ വരട്ടെ , അവസരോചിതമായി മാറ്റിനിർത്തട്ടെ,! എന്നാൽ ഒരു കാര്യം ഉറപ്പാണ്.
“പരിഹാസങ്ങൾ കൊണ്ട് അകറ്റി നിർത്തിയവർ പിന്നീട് ഇതിഹാസങ്ങൾ കൊണ്ട് ചരിത്രം സൃഷ്ടിച്ചു എന്നുള്ളത് യാഥാർത്ഥ്യ സത്യമാണ്. അത് നിങ്ങളുടെ ജീവിതത്തിൽ സാക്ഷാത്കരിക്കും, അതുകൊണ്ട് ഒരുമിച്ച് പറയാൻ കഴിയണം!!!!
കാണുന്നതിനെയല്ല കാണാത്തതിനെ അത്രയേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നത് കാണുന്നത് താൽക്കാലികം കാണാത്തതോ നിത്യം.




