പാകിസ്ഥാൻ സൈനിക സഹായം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന്, ഹൂതി ആക്രമണങ്ങളെ പ്രതിരോധിക്കാൻ സൗദി അറേബ്യ ഇസ്രായേലിന്റെ പിന്തുണ തേടി. യുഎസ് സെൻട്രൽ കമാൻഡിന്റെ മധ്യസ്ഥതയിലാണ് സൗദിയും ഇസ്രായേലും തമ്മിൽ ചർച്ചകൾ നടന്നത്.
ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ യെമന്റെ ചെങ്കടൽ തീരത്തെ ചില ദ്വീപുകൾ പിടിച്ചെടുക്കുകയും ബാബേൽ മന്ദേബ് കടലിടുക്കിന്റെ നിയന്ത്രണം ശക്തമാക്കുകയും ചെയ്തതോടെ സൗദി അറേബ്യ കടുത്ത സുരക്ഷാ ഭീഷണിയാണ് നേരിടുന്നത്. സൗദിയും പാകിസ്ഥാനും ഉൾപ്പെടുന്ന ‘മക്ക പ്രതിരോധ കരാർ’ നിലവിലുണ്ടെങ്കിലും, ഈ പ്രതിസന്ധിയിൽ ഇടപെടാൻ പാകിസ്ഥാൻ ഇതുവരെ തയാറായിട്ടില്ല.
ഹൂതി ആക്രമണങ്ങളെ പ്രതിരോധിക്കാൻ സൗദി അറേബ്യയ്ക്ക് ഇന്റലിജൻസ് സഹായം നൽകുന്നത് ലക്ഷ്യമിട്ടാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടന്നത്. ഹൂതികളുടെ സൈനിക നീക്കങ്ങളെക്കുറിച്ചും ഭാവിയിലെ ആക്രമണ പദ്ധതികളെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവെക്കുന്നതിൽ സൗദി ഇസ്രായേലിന്റെ സഹായം തേടിയതായി ‘ജെറുസലേം പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.




