ക്രൈസ്തവചിന്തയുടെ മാനേജർ തിരുവാങ്കുളം കുഴിയത്ത് വീട്ടിൽ കെ.പി. ജോണിൻ്റെ ഭാര്യ ഏലമ്മ ജോൺ (80) നിത്യതയിലേക്ക് ചേർക്കപ്പെട്ടു. വടക്കേ ഇന്ത്യയിൽ സർക്കാർ ഉദ്ദ്യോഗസ്ഥയായിരുന്നു. തൃപ്പൂണിത്തുറ ഐ.പി.സി സഭാംഗമാണ്.
നാളെ ശനിയാഴ്ച വൈകിട്ട് തിരുവാങ്കുളം വീട്ടിൽ പൊതുദർശനവും പ്രാർഥനയും നടക്കും. ഞായറാഴ്ച ഉച്ചയ്ക്ക് തിരുവാങ്കുളം ഠൗൺ പെട്രോൾ പമ്പിന് മുമ്പിലുള്ള ഗ്രൗണ്ടിൽ സമാപന ശുശ്രൂഷകൾ നടത്തിയ ശേഷം പുത്തൻകുരിശിലുള്ള സെമിത്തേരിയിൽ സംസ്‌കരിക്കും.
എറണാകുളം മുൻ സെൻ്റർ പാസ്‌റ്റർ പി.സി ശാമുവലിൻ്റെ മകളാണ് ഏലമ്മ. ഏകമകൻ റെജി യു.എസ് എ യിലാണ്. ഭാര്യ ജെറിൻ ക്രൈസ്തവചിന്തയുടെ ചെയർമാനും ഐക്യരാഷ്ട്രസഭയുടെ മുൻ ലഫ്റ്റനൻ്റുമായ മാമ്മൻ ചെമ്പകശ്ശേരിലിൻ്റെ മകളാണ്. രാജു സാം (പുത്തൻകുരിശ്), മേഴ്സി സാം (യു.എസ്.എ) എന്നിവരാണ് സഹോദരങ്ങൾ.




