പട്ടിമറ്റം: വാഴക്കടവിൽ വീട്ടിൽ കുഞ്ഞുഞ്ഞമ്മ -66 തിങ്കളാഴ്ച (7-9-2026) നിത്യതയിലേക്ക് ചേർക്കപെട്ടു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഭവനത്തിൽ വിശ്രമിച്ചു വരവേ ആണ് മരണം സംഭവിച്ചത്. ദൈവത്താൽ ഉപയോഗിക്കപ്പെട്ട ഒരു ദൈവദാസി ആയിരുന്നു കുഞ്ഞുഞ്ഞമ്മ.
കോന്നി, റാന്നി, കറുകച്ചാൽ എന്നിവിടങ്ങളിൽ താമസിച്ചിട്ടുണ്ട്. ഇളയ മകൻ അനീഷിന്റെ വീടിനു സമീപം പട്ടിമറ്റത്തു താമസിച്ചു വരികെയാണ് മരണം സംഭവിച്ചത്.
കുഞ്ഞുഞ്ഞമ്മയുടെ സംസ്ക്കാരശുശ്രുഷ സെമിത്തെരിയിൽ നടന്നുകൊണ്ടിരിക്കുമ്പോൾ ഭർത്താവ് വി.കെ ജോയിക്ക് ദേഹസ്വസ്ഥത ഉണ്ടാകുകയും ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 74 വയസ്സായിരുന്നു. അൻപതു വർഷം ഒരുമിച്ച് ജീവിച്ചവർ ഒരുമിച്ചു യാത്രയായി.
ഇന്ന് (10-9-2026)കിഴക്കമ്പലം അസ്സംബ്ലിസ് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ പട്ടിമറ്റത്തുള്ള കമ്മ്യൂണിറ്റി ഹാളിൽ വെച്ച് 12 മണിമുതൽ 2.30 വരെ പൊതുദർശനവും ശുശ്രൂഷകളും തുടർന്ന് സംസ്‌കാരം പുത്തൻകുരിശ് സെമിത്തേരിയിൽ നടത്തപെടുന്നതുമാണ്.
മക്കൾ: സുധീഷ്, കുവൈറ്റ് സവിത മലപ്പുറം, അനീഷ് എർണാകുളം, ഷൈൻ സൗദി, ഷബിൻ കറുകച്ചാൽ




