ഇടുക്കി മുന്‍ എം എല്‍ എ ജോസ് കുറ്റിയാനി അന്തരിച്ചു

ഇടുക്കി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഇടുക്കി എംഎല്‍എയുമായ ജോസ് കുറ്റിയാനി (87) അന്തരിച്ചു.

ഇടുക്കിയിലെ ആദ്യ ഡിസിസി പ്രസിഡന്‍റായിരുന്ന ജോസ് കുറ്റിയാനി ജില്ലയില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചയാളാണ്. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ഇന്ന് രാവിലെ 11-നായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ദീര്‍ഘകാലം എഐസിസി അംഗവും കെപിസിസി നിര്‍വാഹകസമിതി അംഗവുമായിരുന്നു. മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍റെ അടുത്ത അനുയായിരുന്നു അദ്ദേഹം. ഇടക്കാലത്ത് പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയെങ്കിലും പിന്നീട് തിരിച്ചെത്തി.

2009ല്‍ എന്‍സിപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി ലോക്‌സഭയിലേക്കും മത്സരിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായും പ്രവര്‍ത്തിച്ചു.

മൃതദേഹം ചൊവ്വാഴ്ച വീട്ടിലെത്തിക്കും. സംസ്കാരം പിന്നീട് മുട്ടം സിബിഗിരി പള്ളിയിൽ