വാകത്താനം : കുളങ്ങര ഈയ്യോ കെ സി (തമ്പി സി.പി, 72) നിര്യാതനായി. 20-ൽ പരം വർഷങ്ങളായി പൊങ്ങന്താനത്ത് എക്യുമെനിക്കൽ ഫെല്ലോഷിപ്പിന് ശക്തമായ നേതൃത്വം കൊടുത്ത വ്യക്തിയാണ് തമ്പിച്ചായൻ എന്നറിയപ്പെടുന്ന ഈയ്യോ. ഒരു സാധാരണക്കാരനായിരുന്ന താൻ സ്വന്തം വാഹനം ഓടിച്ചാണ് കുടുംബം പുലർത്തിയതും ഈ കൂട്ടായമ നയിച്ചതും….
ഭൗതീക ശരീരം സെപ്റ്റംബർ 1 രാവിലെ 7 മണിക്കു തൃക്കോതമംഗലം ഭവനത്തിൽ കൊണ്ടുവരുന്നതും ഉച്ചയ്ക്ക് 2 മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മൂന്ന് മണിക്ക് അബണ്ടൻറ് ലൈഫ് ചർച്ച് സെമിത്തേരിയിൽ സംസ്കാരം.
ഭാര്യ ആൻസി ( പീടികയിൽ, വാകത്താനം).
മക്കൾ : ജോബി(ഫെയ്ത്ത് ഓട്ടോമൊബൈൽസ്) ജോജി (ബഹ്റൈൻ ) ജോഷി (സൗദി
അറേബ്യ).
മരുമക്കൾ: ജിഷ (കൊണ്ടൂരേത്) പരുമല, ലോറൈൻ (ഉടുപ്പി).




