മഴുക്കീർ വി.എ. സണ്ണിയുടെ സംസ്കാരം ഓഗസ്റ്റ് 28ന്

വാർത്ത: ഫിന്നി രാജു, ഹ്യൂസ്റ്റൺ

കല്ലിശ്ശേരി: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് മുൻ മീഡിയ സെക്രട്ടറിയും മലയാള മനോരമയുടെ ആദ്യകാല പ്രാദേശിക ലേഖകനും ഏജന്റുമായിരുന്ന മഴുക്കീർ വെള്ളവന്താനത്ത് വി.എ. സണ്ണിയുടെ (മാത്തുക്കുട്ടി ഏബ്രഹാം–75) സംസ്കാരം ഓഗസ്റ്റ് 28 വെള്ളിയാഴ്ച നടക്കും.

രാവിലെ 9ന് മഴുക്കീർ ചർച്ച് ഓഫ് ഗോഡ് സഭാഹാളിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് ഒന്നിന് സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും.

ഭാര്യ: പ്രഭ സണ്ണി, കല്ലിശ്ശേരി കുറ്റിയിൽ കുടുംബാംഗമാണ്.

മക്കൾ: ബിനു മാത്യു (മലയാള മനോരമ ഏജന്റ്), നിബു വെള്ളവന്താനം (യുഎസ്എ). അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനായ നിബു വെള്ളവന്താനം പി.സി.എൻ.എ.കെ. നാഷണൽ ട്രഷറാർ, ഐ.പി.സി. ഫാമിലി കോൺഫറൻസ് നാഷണൽ മീഡിയ കോർഡിനേറ്റർ, ഐ.പി.സി. സൗത്ത് ഈസ്റ്റ് റീജിയൻ ജോയിന്റ് സെക്രട്ടറി, പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്കൻ ചാപ്റ്റർ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

മരുമക്കൾ: ചിങ്ങവനം പരുത്തുംപാറ തടത്തിൽ അഭയ ബിനു, റാന്നി കുടമലയിൽ ഡോ. സിജി മാത്യു.

കൊച്ചുമക്കൾ: ബെഞ്ചമിൻ, ബെനീറ്റ.

സഹോദരങ്ങൾ: വി.എ. ജോസ് (നാഷണൽ പോലീസ് അക്കാദമി മുൻ ഉദ്യോഗസ്ഥൻ), ലീലാമ്മ രാജൻ (കൈപ്പുഴ, റാന്നി).