ഡൽഹിയിൽ ബൈബിൾ എഡ്യൂക്കേഷൻ സ്പിരിച്ച്വൽ ട്രെയ്നിങ്ങ് 2026

ഐപിസി ഡൽഹി സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷൻ എല്ലാവർഷവും നടത്തി വരുന്ന B. L. A. S. T. (Bible Learning And Spiritual Training program ) പുനർ നാമകരണം ചെയ്ത് Bible Education Spiritual Training(BEST) എന്ന പേരിൽ ഈ വർഷവും പതിവ് പോലെ 2026 ഓഗസ്റ്റ് 15 ന് രാവിലെ 9 മണി മുതൽ ഡൽഹി മയൂർ വിഹാർ ഫേസ് 3 യിലുള്ള സെന്റ് മേരിസ് സ്കൂളിൽ വച്ച് രാവിലെ 9 മണി മുതൽ നടത്തപ്പെടും.
വടക്കേ ഇന്ത്യയിൽ കുട്ടികളുടെയും, യുവാക്കളുടെയും ഇടയിൽ ദൈവത്താൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന അനുഗ്രഹീത സുവിശേഷകൻ മോസസ് സാമൂവൽ (ജമ്മു) വിവിധ സെക്ഷനു കളിൽ മുഖ്യ സന്ദേശങ്ങൾ നൽകും. എക്സൽ വിബിസ് ടീം വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകും. അനുഗ്രഹീത ഗായിക കരിഷ്മ ജോസഫ് & ടീം പ്രയ്‌സ് & വർഷിപ് ന് നേതൃത്വം നൽകും. ഐപിസി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ. ഷാജി ദാനിയേൽ പ്രസ്തുത മീറ്റിംഗ് ഉൽഘാടനം ചെയ്യും. പാസ്റ്റർ സന്തോഷ്‌ ടി. സി. സ്റ്റേറ്റ് സൺ‌ഡേസ്കൂൾ അസോസിയേഷൻ ഡയറക്ടർ ആയി സേവനം അനുഷ്ഠിക്കുന്നു.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി