നിലമ്പൂർ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐ.പി.സി) മലബാർ കേരള സ്റ്റേറ്റിന്റെ 2026–2030 കാലഘട്ടത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു. പുതിയ ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു:
- പ്രസിഡന്റ്: പാസ്റ്റർ ജിമ്മി കുര്യാക്കോസ്
- വൈസ് പ്രസിഡന്റ്: പാസ്റ്റർ ജേക്കബ് ജോർജ്
- സെക്രട്ടറി: പാസ്റ്റർ ബിജോയ് കുര്യാക്കോസ്
- ജോയിന്റ് സെക്രട്ടറി: ബ്രദർ വിൻസന്റ് തോമസ്
- ട്രഷറർ: ബ്രദർ ജെയിംസ് വർഗീസ്
എക്സിക്യൂട്ടീവ് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരും പ്രെസ്ബിറ്ററി, കൗൺസിൽ അംഗങ്ങളും ഉൾപ്പെടെ 42 പേർ സത്യവാചകം ചൊല്ലി ഔദ്യോഗികമായി ചുമതലയേറ്റു.
ചുമതലയേറ്റ ചടങ്ങിൽ പാസ്റ്റർ കെ.പി. കുര്യൻ വചനശുശ്രൂഷ നടത്തി. പാസ്റ്റർ സണ്ണി കുര്യൻ അനുഗ്രഹ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
പുതിയ നേതൃത്വത്തിന്റെ കീഴിൽ മലബാർ കേരള സ്റ്റേറ്റിലെ സഭകളുടെ ആത്മീയ വളർച്ചയ്ക്കും സുവിശേഷ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിനും സഭയുടെ ഐക്യത്തിനും കൂടുതൽ ഊന്നൽ നൽകി പ്രവർത്തിക്കും . 2026–2030 കാലഘട്ടത്തിൽ പുതിയ ദർശനത്തോടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും സ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്നു ഭാരവാഹികൾ അറിയിച്ചു.




