മലബാർ കേരള സ്റ്റേറ്റിന്റെ ജനറൽ ബോഡിയും മലബാർ കേരള സ്റ്റേറ്റ് പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് 11ന്

നിലമ്പൂർ: മലബാറിന്റെ സുവിശേഷീകരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജവും ഏകോപനവും നൽകുന്നതിനായി പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള ആറ് റവന്യൂ ജില്ലകളെ ഉൾപ്പെടുത്തി രൂപീകൃതമായ ഇന്ത്യൻ പെന്തക്കോസ് ദൈവസഭ (IPC) മലബാർ കേരള സ്റ്റേറ്റിന്റെ ജനറൽബോഡി ഓഗസ്റ്റ് 11 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പാലുണ്ട IPC ഹെഡ്കോട്ടെഴ്സിൽ. ശേഷം 10 മണിക്ക് മലബാർ കേരള സ്റ്റേറ്റിന്റെ പ്രവർത്തന ഉദ്ഘാടനം നിലമ്പൂരിലെ OCK ഓഡിറ്റോറിയത്തിലും നടക്കും.

മലബാർ മേഖലയിൽ സുവിശേഷ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിനും സഭകളെയും പ്രവർത്തകരെയും ഏകോപിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ സ്റ്റേറ്റ് രൂപീകരിച്ചിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ആറ് റവന്യൂ ജില്ലകളാണ് മലബാർ കേരള സ്റ്റേറ്റിന്റെ പരിധിയിൽ ഉൾപ്പെടുന്നത്.

വിവിധ സഭാ നേതാക്കളും ശുശ്രൂഷകരും വിശ്വാസികളും ചടങ്ങിൽ പങ്കെടുക്കും. മലബാറിന്റെ വിശാലമായ സുവിശേഷീകരണത്തിനും പുതിയ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്നതിനും പ്രവർത്തന ഉദ്ഘാടനം വഴിയൊരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി