കാമുകിയെ വകവരുത്താന്‍ കാമുകന്‍ പെണ്‍വേഷത്തില്‍;ഒപ്പം ഉണ്ടായിരുന്ന ഗുണ്ടകളേയും പോലീസ് പൊക്കി

തൃശ്ശൂര്‍:തൃശ്ശൂരിലെ സ്പായിൽ ജോലി ചെയ്യുന്ന കാമുകി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന സംശയത്തെ തുടർന്ന് വകവരുത്താൻ എത്തിയ കാമുകനും സംഘവും ഗുരുവായൂർ ടെംപിൾ പോലീസിന്റെ പട്രോളിങ്ങിൽ കുടുങ്ങി. സംഭവത്തിൽ സ്ത്രീവേഷത്തിൽ എത്തിയ കാമുകൻ ഉൾപ്പെടെ അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് 4-ന് രാവിലെ പടിഞ്ഞാറേനടയിൽ ബൈക്കിൽ സ്ത്രീവേഷം ധരിച്ച് സംശയകരമായി നിന്നയാളെയും സുഹൃത്തിനെയും പട്രോളിങ് സംഘം ചോദ്യം ചെയ്തതോടെയാണ് ഗൂഢാലോചന പുറത്തുവന്നത്. സ്ത്രീവേഷം ധരിച്ചിരുന്നത് തൊടുപുഴ മുട്ടം ചോലാമറ്റത്തിൽ പ്രസാദ് (43) ആണ്. ഇയാൾ ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറയുന്നു. ഇയാൾക്കൊപ്പം ഉണ്ടായിരുന്നത് കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ തൊടുപുഴ മുട്ടം ഒറ്റപ്ലാക്കൽ ആദർശ് (23) ആണെന്നും പോലീസ് തിരിച്ചറിഞ്ഞതോടെ പ്രതികളുടെ പ്ലാൻ പൊളിയുകയായിരിന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ വൈകിട്ടോടെ തൊടുപുഴ രജിസ്ട്രേഷനുള്ള കാറിൽ കറങ്ങുകയായിരുന്ന സംഘത്തിലെ മറ്റ് മൂന്ന് പേരെക്കൂടി 16 ഗ്രാം കഞ്ചാവുമായി പൊലീസ് പിടികൂടി. തൊടുപുഴ മുട്ടം തൈപറമ്പിൽ ബിനീഷ് (26), മുട്ടം തോട്ടുകര തേങ്ങിൽ ഷാഹിദ് അലി (24), മണക്കാട് കാരക്കുന്നേൽ സ്റ്റീഫൻ (32) എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.

തൃശൂരിൽ ജോലി ചെയ്തിരുന്ന തൊടുപുഴ സ്വദേശിനിയായ യുവതി പ്രസാദിനെ പേടിച്ച് തൃശൂരിൽ നിന്ന് ഗുരുവായൂരിലേക്ക് താമസം മാറ്റിയിരുന്നു.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി