ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; യാത്രക്കാർക്ക് പരിക്ക്

ന്യൂഡല്‍ഹി: മോശം കാലാവസ്ഥ മൂലം ആകാശച്ചുഴിയില്‍ അകപ്പെട്ട് എയര്‍ ഇന്ത്യ വിമാനം. സംഭവത്തില്‍ വിമാനത്തിലെ ഒരു ക്രൂ അംഗത്തിനും 10 യാത്രക്കാര്‍ക്കും നിസാര പരിക്കേറ്റു. ഫൂക്കറ്റ് – ഡല്‍ഹി എയര്‍ ഇന്ത്യ AI 2379 വിമാനമാണ് മോശം കാലാവസ്ഥയില്‍ പ്രതിസന്ധിയിലായത്. രാവിലെ 11 മണിയോടെ വിമാനം ഡല്‍ഹിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

സംഭവത്തില്‍ ഡിജിസിഎ സമഗ്രമായ അന്വേഷണം ആരംഭിച്ചു. വിമാനത്തിന്റെ ഉള്‍വശത്ത് ചില ഭാഗങ്ങളില്‍ കേടുപാടുകളും ഉണ്ടായിട്ടുണ്ട്. 134 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് ലാന്‍ഡ് ചെയ്തതിന് പിന്നാലെ തന്നെ പ്രാഥമിക ചികിത്സ നല്‍കി. 10 യാത്രക്കാരേയും രണ്ട് ക്രൂ അംഗങ്ങളേയും എയര്‍പ്പോര്‍ട്ടിലെ മേദാന്ത മെഡിക്കല്‍ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. അന്വേഷണവുമായി പൂര്‍ണമായും സഹകരകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി