നവി മുംബൈയിൽ ഡിസ്ട്രിക്ട് വൈ പി ഇ കൂട്ടായ്മയും സംയുക്ത ആരാധനയും നടന്നു

നവി മുംബൈ: ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ നവി മുംബൈ ഡിസ്ട്രിക്ട് യുവജന വിഭാഗമായ YPEയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 2-ന് നെറുൾ ദൈവസഭയിൽ യുവജന കൂട്ടായ്മയും സംയുക്ത ആരാധനയും അനുഗ്രഹീതമായി നടന്നു. റീജണൽ YPE ഡയറക്ടർ പാസ്റ്റർ ഷിഞ്ചു തോമസ് മുഖ്യാതിഥിയായും മുഖ്യപ്രഭാഷകനായും പങ്കെടുത്തു.

ഡിസ്ട്രിക്ട് YPE പ്രസിഡന്റ് പാസ്റ്റർ ജിക്സൺ ജെയിംസ് അധ്യക്ഷത വഹിച്ച യോഗം പാസ്റ്റർ കുഞ്ഞുമോൻ ജോസഫിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. ഡിസ്ട്രിക്ട് സെക്രട്ടറി ജെറിൻ സ്വാഗതം ആശംസിച്ചു. തുടർന്ന് നെറുൾ ചർച്ച് യൂത്ത് ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഐസ് ബ്രേക്കിംഗ് സെഷനുകൾക്ക് സിസ്റ്റർ ശ്രുതി പ്രിൻസ്, സിസ്റ്റർ മെറിൻ എന്നിവർ നേതൃത്വം നൽകി. സഹോദരൻ സുധീർ ഡാങ്കി, സഹോദരൻ ബിബിൻ കെ. എന്നിവർ പ്രത്യേക പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

അധ്യക്ഷ പ്രസംഗത്തിൽ പാസ്റ്റർ ജിക്സൺ ജെയിംസ്, ദൈവവചനം ഹൃദയത്തിൽ വസിക്കുന്ന യുവാക്കൾ ആത്മികമായി ശക്തരാകുകയും ദുഷ്ടനെ ജയിക്കുന്നവരായി ജീവിതത്തിൽ വിജയിക്കുകയും ചെയ്യുമെന്ന് 1 യോഹന്നാൻ 2:14-ന്റെ അടിസ്ഥാനത്തിൽ ഉദ്ബോധിപ്പിച്ചു.

തുടർന്ന് മുഖ്യസന്ദേശം നൽകിയ പാസ്റ്റർ ഷിഞ്ചു തോമസ്, 1 യോഹന്നാൻ 1:1–2 അടിസ്ഥാനമാക്കി, ഇന്നത്തെ തലമുറയിലെ യുവാക്കൾ ദൈവസാന്നിധ്യം വ്യക്തിപരമായി അനുഭവിക്കുകയും അതിൽ വളരുകയും ക്രിസ്തുവിന്റെ ജീവിക്കുന്ന സാക്ഷികളായി ലോകത്തിൽ പ്രകാശിക്കണമെന്നും ആഹ്വാനം ചെയ്തു.

ഡിസ്ട്രിക്ട് പാസ്റ്റർ മാത്യൂ ശമുവേൽ, ഇന്നത്തെ സാഹചര്യത്തിൽ ക്രിസ്തീയ യുവജന കൂട്ടായ്മയുടെ അനിവാര്യതയെക്കുറിച്ച് സംസാരിക്കുകയും, യുവജനങ്ങൾ സഭയോടും ദൈവവചനത്തോടും കൂടുതൽ പ്രതിബദ്ധത പുലർത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.

അവസാനമായി പാസ്റ്റർ ബിനോസ് ബേബിയുടെ സമാപന പ്രാർത്ഥനയോടെ യോഗം അനുഗ്രഹപൂർവം സമാപിച്ചു.

നവി മുംബൈ ഡിസ്ട്രിക്ടിലെ വിവിധ സഭകളിൽ നിന്നുള്ള യുവതി-യുവാക്കളുടെയും ദൈവദാസന്മാരുടെയും ആവേശകരമായ പങ്കാളിത്തം സമ്മേളനത്തിന് ആത്മീയ ഉണർവും ഐക്യവും പകർന്നു. യുവജനങ്ങളുടെ ആത്മീയ വളർച്ചയ്ക്കും കൂട്ടായ പ്രവർത്തനങ്ങൾക്കും ഈ സമ്മേളനം പുതിയ ഉണർവ് നൽകുന്നതായി സംഘാടകർ അറിയിച്ചു .

വാർത്ത: ജെറിൻ
(ഡിസ്ട്രിക്ട് സെക്രട്ടറി)

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി