മോസ്കോയില്‍ ബോംബ് സ്ഫോടനം; മൂന്നുപേര്‍ കൊല്ലപ്പെട്ടു

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ റെസ്റ്റോറന്റിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ചാവേറായ സ്ത്രീ ഉള്‍പ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു.

മോസ്കോയിലെ കുദ്രിൻസ്കയ സ്ക്വയറിലെ റെസ്റ്റോറന്റിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ 21 പേർക്ക് പരിക്കേറ്റു.

പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. അജ്ഞാതയായ ഒരു സ്ത്രീ ബോംബ് കൈവശംവെച്ച്‌ റെസ്റ്റോറന്റിലേയ്ക്ക് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാല്‍, സുരക്ഷാ ജീവനക്കാരൻ ഇവരെ തടഞ്ഞു. ഇതിനിടെയാണ് സ്ത്രീയുടെ കൈവശമുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിച്ചത് .

ചാവേറായ സ്ത്രീയും സുരക്ഷാ ജീവനക്കാരനും മറ്റൊരാളുമാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദേശീയ ഭീകരവിരുദ്ധ സമിതിയും മോസ്കോ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റിയും അന്വേഷണം ആരംഭിച്ചു.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി