ഐ.പി.സി ഡാളസ് ശാലോം ചർച്ചിൻ്റെ പാസ്റ്ററായി റവ.ഡോ. പ്രിൻസ് പി. ശാമുവൽ ചുമതലയേറ്റു.
ചെറുവക്കൽ ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരി പ്രിൻസിപ്പൽ ആയിരുന്നു. കുമ്പനാട് ഇന്ത്യാ ബൈബിൾ കോളജിലും കീഴില്ലം പെനിയേൽ സെമിനാരിയിലും അദ്ധ്യാപകനായിരുന്നു.
സൗത്ത് കൊറിയയിലെ ഏഷ്യാ യുണൈറ്റഡ് തീയോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും മിസിയോളജിയിലാണ് ഡോക്ട്രേറ്റ് നേടിയത്.
മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് രണ്ട് മാസ്റ്റേഴ്‌സ് ബിരുദങ്ങളും നേടിയിട്ടുണ്ട്.
ഇപ്പോൾ ഐ പി സി ഒറ്റശേഖരമംഗലം ഏരിയ പ്രസിഡൻ്റാണ്. 32 വർഷം വിവിധ സഭകളിലായി ശുശ്രൂഷകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐപിസി കുവെറ്റ് റീജിയൻ പ്രസിഡൻ്റായും അവിടെ സഭാ ശൂശ്രൂകനായും പ്രവർ ത്തിച്ചു. സൗത്ത് കൊറിയ Yoido ചർച്ച് ഫെലോഷിപ്പ് ചർച്ച് പാസ്റ്ററായും സേവനമനുഷ്ഠിച്ചു.
കലഞ്ഞൂർ പ്ലാവിളയിൽ പി . പി ശാമുവലിൻ്റെയും ശാന്തമ്മ ശാമുവലിൻ്റെയും സീമന്തപുത്രനാണ് പ്രിൻസ്.
ഭാര്യ സൂസൻ ഫിലിപ്പ്.. മക്കൾ ജോഷ്വാ , റീമ .
വാർത്ത: ജെയിൻ മാത്യു




