NACOG കോൺഫ്രൻസ് ഡെൻവറിൽ ആരംഭിച്ചു; ഞായറാഴ്ച നടക്കുന്ന സഭായോഗത്തോടെ സമാപിക്കും

നോർത്തമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫ്രൻസ് ഡെൻവരിൽ ആരംഭിച്ചു. നാഷണൽ പ്രസിഡൻ്റ് റവ. ബെൻസൺ ഏബ്രഹാം ഉൽഘാടനം ചെയ്തു. ഡോ. എബി മാമ്മൻ അദ്ധ്യക്ഷത വഹിച്ച യോഗം പാസ്റ്റർ ജോൺസൺ സക്കറിയയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. പാസ്റ്റർമാരായ നെബു കുര്യൻ, ജോർജ് ചെറിയാൻ, പാസ്‌റ്റർ ജെയിംസ് റിച്ചാർഡ് എന്നവർ പ്രാർത്ഥിച്ചു.

ഡോ. വിജു ഫിലിപ്പ് സങ്കീർത്തനം വായിച്ചു. പാസ്റ്റർ ഷാജിമാത്യു, ഡോ. ഷിബു ശാമുവൽ എന്നിവർ പ്രസംഗകരെ പരിചയപ്പെടുത്തി.

പാസ്‌റ്റർമാരായ ബോണി ആൻഡ്രൂസ്, പാസ്‌റ്റർ ഗ്ലാഡ്സൺ വർഗീസ് എന്നിവർ പ്രസംഗിച്ചു. പ്രതീക്ഷിച്ചതിലധികം വിശ്വാസികൾ ആദ്യ ദിവസം തന്നെ എത്തി. ഞായറാഴ്ച നടക്കുന്ന ആരാധനയോടെ കോൺഫ്രൻസ് സമാപിക്കും.

വാർത്ത: ബാബുക്കുട്ടി ജോർജ്,
ഫിലദെൽഫിയ

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും