പിസിനാക്കിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സന്ദേശം , വൻ കരഘോഷം- ‘ഇതാ സഹോദരന്മാർ ഒത്തൊരുമിച്ച് വസിക്കുന്നത് എത്ര ശുഭവും മനോഹരവുമാകുന്നു’

പ്രിയമുള്ളവരെ,

നോർത്ത് അമേരിക്കയിലുള്ള പെന്തക്കോസ്ത് സമൂഹത്തിന്റെ ആത്മീയ കൂട്ടായ്മയായ പി.സി.നാക്കിന്റെ നാല്പതാമത് കോൺഫറൻസ് ഷിക്കാഗോയിൽ ജൂലൈ 2 മുതൽ 5 വരെ നടക്കുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.

സ്വന്തനാടും വീടും വിട്ട് അമേരിക്കയിൽ താമസിക്കുമ്പോഴും യേശു ക്രിസ്തു പഠിപ്പിച്ച മാർഗ്ഗങ്ങളും അചഞ്ചലമായ വിശ്വാസവും മുറുകെ പിടിച്ച് ജീവിക്കുന്ന ദൈവമക്കളായ നിങ്ങളെക്കുറിച്ച് അഭിമാനമുണ്ട്.

കേരള മുഖ്യമന്ത്രിയുടെ സന്ദേശം കുര്യൻ ഫിലിപ്പ് വായിക്കുന്നു.

“ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ച് വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു! അതു വസ്ത്രത്തിന്റെ വിളുമ്പിലേക്ക് ,നീണ്ടു കിടക്കുന്ന താടിയിലേക്ക് തന്നെ, അഹരോന്റെ താടിയിലേക്ക് തന്നെ, ഒഴുകുന്നതായി അവന്റെ തലയിലെ വിശേഷ തൈലം പോലെയും സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെര്‍മ്മോന്യ മഞ്ഞു പോലെയും ആകുന്നു; അവിടെയെല്ലാം യഹോവ അനുഗ്രഹവും ശാശ്വതമായുള്ള ജീവനും കല്പിച്ചിരിക്കുന്നത്.”

എന്ന് 133-ാം സങ്കീർത്തനങ്ങളിൽ എഴുതിയിരിക്കുന്നത് പോലെ നിങ്ങളുടെ കൂട്ടായ്മകൾ മനുഷ്യ മോചനത്തിനും വിമോചനത്തിനുമായി തീരട്ടെ എന്നാശംസിക്കുന്നു.

പ്രവാസ ജീവിതം നയിക്കുന്ന നിങ്ങളുടെ പൈതൃകവും പാരമ്പര്യവും സംസ്കാരവും നിലകൊള്ളുന്ന കേരളത്തിന്റെ അഭിവൃദ്ധിക്കും ഐശ്വര്യത്തിനുമായി പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു. കൺവെൻഷന് എല്ലാവിധ നന്മകളും ആശംസകളും നേരുന്നതോടൊപ്പം ദൈവത്തിന്റെ അനുഗ്രഹങ്ങൾ നിങ്ങൾക്ക് മേലുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
​സ്നേഹത്തോടെ,

(ഒപ്പ്)
വി. ഡി. സതീശൻ

മുഖ്യമന്ത്രിയുടെ ഈ സന്ദേശം വൻ ഹർഷാരവത്തോടെയാണ് ആയിരിക്കണക്കിന് വിശ്വാസികൾ സ്വീകരിച്ചത്.