അയർലൻഡിൽ എബെനെസർ കോർക്ക് ദൈവസഭയുടെ വെക്കേഷൻ ബൈബിൾ ക്ലാസ് ജൂലൈ 16 മുതൽ

കോർക്ക് (അയർലൻഡ്): എബെനെസർ കോർക്ക് ദൈവസഭയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വെക്കേഷൻ ബൈബിൾ ക്ലാസ് ജൂലൈ 16 മുതൽ 18 വരെ കോർക്കിലെ എബെനെസർ വർഷിപ്പ് സെന്ററിൽ നടക്കും. എല്ലാ ദിവസവും രാവിലെ 9.00 മുതൽ വൈകിട്ട് 4.00 വരെയാണ് ക്ലാസുകൾ.

“കിങ്ഡം വാരിയേഴ്സ്” എന്നതാണ് ഈ വർഷത്തെ മുഖ്യവിഷയം. വിശ്വാസത്തിലൂടെ തിന്മയെ അതിജീവിച്ച് ദൈവരാജ്യത്തിന്റെ നല്ല പോരാളികളായി വളരാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ബൈബിൾ പഠനം, ഗാനങ്ങൾ, പ്രാർത്ഥന, വിനോദപരിപാടികൾ, സർഗാത്മക പ്രവർത്തനങ്ങൾ, വിവിധ കളികൾ എന്നിവയിലൂടെ ദൈവവചനത്തിന്റെ മൂല്യങ്ങൾ കുട്ടികളിലേക്ക് പകർന്നുനൽകുന്നതിനൊപ്പം ക്രിസ്തീയ മൂല്യങ്ങളും നല്ല സൗഹൃദങ്ങളും വളർത്തിയെടുക്കുന്നതിനും ക്യാമ്പ് പ്രാധാന്യം നൽകും.

കുട്ടികളുടെ ആത്മീയ വളർച്ച ആഗ്രഹിക്കുന്ന എല്ലാ മാതാപിതാക്കളും മക്കളെ ഈ വെക്കേഷൻ ബൈബിൾ ക്ലാസിൽ പങ്കെടുപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു