വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണം പിസിനാക് കോൺഫ്രൻസിൽ ചർച്ചയാക്കുന്നു; ഡോ ജോർജ് മാത്യു മോഡറേറ്റർ

ചിക്കാഗോ: പിസിനാക് കോൺഫറൻസിൽ വൃദ്ധ ജന സംരക്ഷണത്തെ കുറിച്ചുള്ള സെമിനാറിൽ ഡോ ജോർജ് മാത്യു മോഡറേറ്റർ ആയിരിക്കും. ഓൾഡ് ഈസ് ഗോൾഡ് എന്ന പേരിട്ടിരിക്കുന്ന ഈ സെമിനാറിൽ ഡോ വില്ലി എബ്രഹാം, ഡോ റെനു വർഗീസ് എന്നിവർ പ്രസംഗിക്കും.

ജീവിത സയ്‌ഹാനത്തിൽ എത്തിയ മാതാപിതാക്കളുടെ സംരക്ഷണം ഒരു വെല്ലുവിളിയായി നേരിടുമ്പോൾ അതിന് പരിഹാരം നിർദ്ദേശിക്കുകയാണ് ഈ സെമിനാർ

ഇന്ത്യയിൽ വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന പ്രവണത കൂടിവരുമ്പോൾ അമേരിക്കയിൽ നേഴ്സിങ് ഹോം പോലുള്ള സ്ഥലങ്ങളിൽ അഭയം തേടുന്ന വൃദ്ധരായ മാതാപിതാക്കൾ ഉണ്ട്. അവർക്ക് സ്നേഹവും സംരക്ഷണവും നൽകി അവരെ പരിപാലിക്കുവാനുള്ള തലമുറകളുടെ കടമയുടെ ഓർമ്മപ്പെടുത്തൽ ആകും ഈ സെമിനാർ എന്ന സംഘാടകർ അറിയിച്ചു

കുര്യൻ ഫിലിപ്പ്
(നാഷണൽ മീഡിയ കോർഡിനേറ്റർ)
847 912 5578

*ഐ. പി. സി പിളരുമോ ?*