വാഹനാപകടത്തില്‍ അണക്കര പുളിമൂട്ടില്‍ ഫിലിപ്പോസ് എബ്രാഹാം മരണമടഞ്ഞു

ഇടുക്കി:കുമളി അണക്കരയില്‍ (8-ാം മൈല്‍)വച്ചുണ്ടായ വാഹനാപകടത്തില്‍ പുളിമൂട്ടില്‍ ഫിലിപ്പോസ് എബ്രാഹാം(67) മരണമടഞ്ഞു.ആറാം മൈല്‍ ഐ പി സി സഭാംഗമായിരുന്നു.

അപകടത്തില്‍ ഫിലിപ്പോസിന്‍റ ഭാര്യയും വാഹന ഓടിച്ചിരുന്ന ഇവരുടെ അടുത്ത ബന്ധുമായ നോയല്‍ വര്‍ഗ്ഗീസും ഇപ്പോഴും കോട്ടയം കാരിത്താസ് ആശുപത്രി ഐസിയുവില്‍ കഴിയുകയാണ്.

വെള്ളിയാഴ്ച അടുത്തുള്ള ആശുപത്രിയില്‍ പോയി തിരികെ മടങ്ങും വഴിയാണ് അപകടം.ഇവര്‍ സഞ്ചരിച്ചിരുന്ന സിഫ്റ്റ് കാറും എതിരെ വന്ന ടോറസ് ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.ഇടിയുടെ ആഘാതത്തില്‍ കാറിന്‍റ മുന്‍ വശം പൂര്‍ണ്ണമായും തകര്‍ന്നു.

ചാലക്കുടിമേട് ഐ പി സി സഭാ ശൂശ്രുക്ഷന്‍ പാസ്റ്റര്‍ കെ.വി. ബിജുമോന്‍റ സഹോദരി ഭര്‍ത്താവാണ് മരണപ്പെട്ട ഫിലിപ്പോസ് .

കോട്ടയം കാരിത്താസില്‍ നിന്നും ഇന്ന് വൈകിട്ട് മൃതദേഹം അണക്കര ആറാം മൈയിലില്‍ എത്തിക്കും .നാളെ 11-മണിക്ക് വീട്ടിലെ ശുശ്രൂക്ഷകള്‍ക്ക് ശേഷം ഉച്ചയ്ക്ക് 1-മണിക്ക് ആറാംമൈല്‍ ഐപിസി സഭാ സെമിത്തേരിയില്‍ അടക്കം ചെയ്യും.

സംസ്ക്കാര ശുശ്രൂക്ഷകള്‍ക്ക് കുമളി ഐപി സി സെന്‍റര്‍ ശുശ്രൂക്ഷകള്‍ പാസ്റ്റര്‍ എം.എ. കുര്യന്‍ നേതൃത്വം നല്‍കും.സഭാശുശ്രൂക്ഷകള്‍ പാസ്റ്റര്‍ കെ.വി വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിക്കും.

*ഐ. പി. സി പിളരുമോ ?*