ആയിരങ്ങൾ പങ്കെടുക്കുന്ന തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൻ നേതൃത്വം നൽകും

ചിക്കാഗോ: നാല്പതാമത് പിസിനാക്ക് കോൺഫറൻസിന്റെ സമാപനദിവസമായ ജൂലൈ 5 ഞായറാഴ്ച രാവിലെ ആയിരങ്ങൾ പങ്കെടുക്കുന്ന ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയ്ക്ക് നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ നേതൃത്വം നൽകും.

അദ്ദേഹത്തോടൊപ്പം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 24 പാസ്റ്റർമാർ ശുശ്രൂഷയിൽ സഹകരിക്കും. പാസ്റ്റർമാരായ പ്രിൻസ് പോൾ, ജോൺസൻ ഫിലിപ്പ്, പി എസ് മാത്യു, എബി ബെൻ എന്നിവർ മുഖ്യ സഹയികളായി പ്രവർത്തിക്കും.

ഇംഗ്ലീഷ് സെഷനിൽ പാസ്റ്റർ ഫിന്നി തോമസ് തിരുവത്താഴ ശുശ്രൂഷ നടത്തും. കോൺഫറൻസിൽ പങ്കെടുക്കുന്നവരോടൊപ്പം ചിക്കാഗോ സിറ്റിയിലെ മുഴുവൻ പെന്തക്കോസ്ത് സഭ വിശ്വാസികളും ഈ ശുശ്രൂഷയിൽ പങ്കെടുക്കും.

എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ എന്ന് പറഞ്ഞ വചനങ്ങളെ അനുസ്മരിച്ച് യേശുവിന്റെ കഷ്ടാനുഭവങ്ങളെ ഓർക്കുന്നതിനോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുന്ന ആയിരക്കണക്കിന് വിശ്വാസികൾ ക്രിസ്തുവിൽ നാം ഒന്ന് എന്ന കൂട്ടായ്മ ബന്ധത്തിന്റെ ചൈതന്യം ഏറ്റെടുത്ത് ശുശ്രൂഷകളിൽ പങ്കാളികളാകും.

പ്രാദേശിക ക്രമീകരണങ്ങൾക്ക് പാസ്റ്റർമാരായ പ്രിൻസ് പോളും ജോൺസൺ ഫിലിപ്പും നേതൃത്വം നൽകും.

കുര്യൻ ഫിലിപ്പ്
നാഷണൽ മീഡിയ കോർഡിനേറ്റർ
847 912 5578

*ഐ. പി. സി പിളരുമോ ?*