ഇന്ത്യയിലെ റോഡിനിട്ടത് ട്രംപിന്‍റ പേര്;ട്രൂത്ത് സോഷ്യലിൽ കൂടി നന്ദി പറഞ്ഞ് പ്രസിഡന്‍റ്

വാഷിങ്‌ടൺ: ഹൈദരാബാദിൽ ഒരു റോഡിന് തന്റെ പേര് നൽകിയതിൽ നന്ദി പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ്. ഇത്തരത്തിൽ ആദരിക്കപ്പെടുന്ന ആദ്യത്തെ യു.എസ്. പ്രസിഡന്റ് താനാണെന്ന് ട്രംപ് പറഞ്ഞു. ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

ഹൈദരാബാദിലെ യു.എസ്. കോൺസുലേറ്റിനോട് ചേർന്നുള്ള റോഡിന് ‘ഡൊണാൾഡ് ട്രംപ് അവന്യൂ’ എന്ന് തെലങ്കാന സർക്കാർ പേര് നൽകിയിരുന്നു.

‘ഇന്ത്യയിലെ ഹൈദരാബാദിൽ പുതിയ ഡൊണാൾഡ് ട്രംപ് അവന്യൂ. ഇത്തരത്തിൽ ആദരിക്കപ്പെടുന്ന ആദ്യ യു.എസ്. പ്രസിഡന്റ്. നന്ദി.’- ട്രംപ് കുറിച്ചു. ഈ ആഴ്ച ആദ്യം തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്കയും ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോറും ചേർന്ന് റോഡിന്റെ നാമകരണ ഫലകം അനാച്ഛാദനം ചെയ്യുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു.

മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ തുടങ്ങി പ്രമുഖ അമേരിക്കൻ ടെക്‌ കമ്പനികളുടെ ഓഫീസുകൾക്ക് സമീപമാണ് പുതിയതായി പേര് നൽകിയ ഈ റോഡ് സ്ഥിതി ചെയ്യുന്നത്. അമേരിക്കയോടുള്ള ആദരസൂചകമായും ഇന്ത്യ-യു.എസ്. ബന്ധത്തിൽ ഹൈദരാബാദിനുള്ള വർധിച്ചുവരുന്ന പ്രാധാന്യത്തിന്റെ അംഗീകാരവുമായാണ് ഈ നാമകരണത്തെ തെലങ്കാന സർക്കാർ വിശേഷിപ്പിച്ചത്.

*ഐ. പി. സി പിളരുമോ ?*