ഖത്തര്‍ എല്‍എന്‍ജി പ്ലാന്റിലെ സ്‌ഫോടനം; മരിച്ച 13 പേരിൽ 12 പേരും ഇന്ത്യക്കാർ

ദോഹ : ഖത്തറിലെ റാസ് ലഫാന്‍ എല്‍എന്‍ജി പ്ലാന്റിലെ സ്‌ഫോടനത്തില്‍ മരിച്ച 13 പേരിൽ 12 പേരും ഇന്ത്യക്കാർ. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണെന്നും ഖത്തര്‍ ഊര്‍ജമന്ത്രാലയം വ്യക്തമാക്കി.

ഖത്തറിലെ ബര്‍സാന്‍ ഗ്യാസ് പ്ലാന്റില്‍ അപകടമുണ്ടായത് ഇന്നലെ രാത്രിയോടെയാണ്. പരിക്കേറ്റ 66 പേരില്‍ ആരുടെയും നില ഗുരുതരമല്ല.

അതേസമയം അപകടം രാജ്യത്തിന്റെ കയറ്റുമതിയെ ബാധിക്കില്ലെന്ന് സാദ് ഷെരിദ അല്‍ കാബി പറഞ്ഞു. ഇത് ഒരു അപകടമാണ്. അട്ടിമറിയോ ഗൂഢാലോചനയോ ഒന്നുമല്ലെന്നും അല്‍ കാബി പറഞ്ഞു. പ്ലാന്റിന്റെ പ്രവര്‍ത്തനം തുടങ്ങിയ സമയം മുതല്‍ തന്നെ സാങ്കേതിക പിഴവ് ഉണ്ടായിരുന്നുവെന്നും ഊര്‍ജമന്ത്രാലയം വ്യക്തമാക്കി.

റാസ് ലഫാനിലാണ് ലോകത്തെ ഏറ്റവും വലിയ എല്‍എന്‍ജി കയറ്റുമതി നടക്കുന്നത്. പൊതുജന സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന ഒരു ചോര്‍ച്ചയും നിലവില്‍ ഉണ്ടായിട്ടില്ല. ദോഹയില്‍ നിന്ന് ഏകദേശം 80 കിലോമീറ്റര്‍ വടക്കായാണ് റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി സ്ഥിതി ചെയ്യുന്നത്.

*ആഭരണ വിഷയത്തില്‍ ഐ.പി.സി ജനറല്‍ പ്രസിഡന്റ് റവ.വല്‍സന്‍ ഏബ്രഹാമിന്റെ നിലപാട് കിറുകൃത്യം*