ഖത്തറിലെ പ്രകൃതി വാതക ഹബ്ബിലെ സ്ഫോടനം; 54 പേര്‍ക്ക് പരിക്ക്; 18 പേരെ കാണാതായി

ദോഹ: ഖത്തറിലെ പ്രമുഖ പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ സ്ഫോടനത്തില്‍ 18 തൊഴിലാളികളെ കാണാതായി.

54 പേർക്ക് പരിക്കുണ്ട്. കാണാതായവർക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ഞായറാഴ്ച രാത്രിയോടെയാണ് സ്ഫോടനം ഉണ്ടായത്. ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന പ്രവർത്തനങ്ങള്‍ പുനരാരംഭിക്കാൻ തൊഴിലാളികള്‍ ശ്രമിക്കുന്നതിനിടെ സ്ഫോടനം ഉണ്ടായെന്നാണ് വിവരം.

ഇൻഡസ്ട്രിയല്‍ ഏരിയയിലെ ബാർസാൻ ഗ്യാസ് സപ്ലൈ കേന്ദ്രത്തിലാണ് സ്ഫോടനവും പിന്നാലെ തീപ്പിടിത്തവും ഉണ്ടായതെന്ന് ഖത്തർ എനർജി സ്ഥിരീകരിച്ചു. ആദ്യഘട്ടത്തില്‍ കുറച്ചുപേർക്ക് മാത്രമേ പരുക്കേറ്റിട്ടുള്ളൂ എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍ പിന്നീട് ഖത്തർ ആഭ്യന്തര മന്ത്രാലയം യഥാർഥ കണക്കുകള്‍ പുറത്തുവിടുകയായിരുന്നു.

അതേസമയം രാജ്യതലസ്ഥാനമായ ദോഹയ്ക്ക് വടക്ക് സ്ഥിതി ചെയ്യുന്ന റാസ് ലഫാൻ പ്രദേശം രാജ്യത്തെ പ്രധാന എല്‍എൻജി സംസ്കരണ കേന്ദ്രമാണ്. ഇത് ആഗോള ഊർജ്ജ വിപണിയില്‍ വലിയ പ്രതിസന്ധിക്ക് കാരണമായേക്കാം.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി