ഹൈറേഞ്ചിൽ മൂന്ന് പതിറ്റാണ്ട് സുവിശേഷ ദീപം തെളിയിച്ച പാസ്റ്റർ പി.വി ദേവസ്യ വിട വാങ്ങി

അടിമാലി : ഹൈറേഞ്ചിന്റെ മലയിടുക്കുകളിൽ, കാലിടറാത സുവിശേഷ വിത്തുകൾ വിതറി അനേകരെ ക്രിസ്തുവിങ്കിലേക്ക് നയിച്ച ക്രിസ്തു ഭക്തൻ, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ സീനിയർ ശുശ്രൂഷകനും, മന്നാംകണ്ടം സഭാംഗമായ പാറക്കൽ വീട്ടിൽ പാസ്റ്റർ പി വി ദേവസ്യ (82) നിത്യതയിൽ.

കേന്ദ്ര ഗവൺമെന്റ് സർവീസിൽ (മെയിൽ ഓവർസിയർ) ജോലി ചെയ്തു വരവേ സുവിശേഷ വേലയോടുള്ള അതിയായ ആഗ്രഹം നിമിത്തം ജോലി ഉപേക്ഷിക്കാതെ കർത്തൃ വേല ചെയ്തു. വെള്ളത്തൂവൽ, പഴയവടുതി, മുരിക്കാശ്ശേരി, കമ്പിളികണ്ടം, കീരിത്തോട്, സേനാപതി, പുത്തടി, നാരകക്കാനം, മന്നാംകണ്ടം (ഇൻ ചാർജ്) എന്നീ സഭകളിൽ സഭാ പരിപാലന ശുശ്രൂഷ ചെയ്തു. രോഗശാന്തി ശുശ്രൂഷ പേഴ്സണൽ ഇവാഞ്ചലിസത്തിലും തന്റെ മികവ് പുലർത്തി.

2019 ൽ സഹധർമ്മിണി മാർത്ത ദേവസ്യ (റിട്ടയേഡ് പോസ്റ്റ് മിസ്ട്രിസ്) ഈ ലോകത്തിൽ നിന്ന് യാത്രയായത് ദുഃഖത്തിലാഴ്ത്തി, എങ്കിലും ശുശ്രൂഷകൾ വിഘ്നം കൂടാതെ പൂർത്തീകരിച്ചു.

പതിനേഴാം തീയതി ബുധനാഴ്ച അഞ്ചുമണിക്ക് ഭൗതികശരീരം മന്നാങ്കണ്ടം ചർച്ചിൽ കൊണ്ടുവരുന്നതും 18 ന് വ്യാഴാഴ്ച രണ്ട് മണിക്ക് ദൈവസഭ മന്നാംകണ്ടം സഭാ സെമിത്തേരിയിൽ ദൈവസഭയുടെ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ ജോമോൻ ജോസഫിന്റെ മുഖ്യകാർമികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടക്കും. അടിമാലി സെന്റർ മിനിസ്റ്റർ പാസ്റ്റർ സി ബേബിച്ചൻ സഹ ശുശ്രൂഷകൻ ആയിരിക്കും. .

മക്കൾ : പാസ്റ്റർ ജയ്സൺ പി ദേവസ്യ (ബൈബിൾ കോളേജ് അധ്യാപകൻ), പാസ്റ്റർ ജെയിംസൺ,(ഡയറക്ടർ, അനോയിന്റഡ് ജനറേഷൻ മിനിസ്ട്രീസ് ഇന്ത്യാ) ജോൺസൺ (മന്നാംകണ്ടം സഭ മുൻ സെക്രട്ടറി), ജെനി, ജിഷ, ജെൻസി.
മരുമക്കൾ : സിന്ധു, അനിത, ബിൻസി, ജോർജ്, പി. ടി ബിജു. പി.ടി.കണ്ണൻ.
കൊച്ചുമക്കൾ : എമി, അമീലിയ, അബിയ, സാം, ആൻലിയ, ബെനറ്റ്, ആജൽ, അസിയേൽ.

വാർത്ത: മീഡിയ
Church of God Kerala Region Media Official