ഇരിട്ടി- ഹോസ്പിറ്റൽ മിനിസ്ട്രിസ് ഓഫ് ഇന്ത്യക്ക് ഇരിട്ടിയിൽ പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു. ഇരിട്ടി ഏ. ജി യിൽ കൂടിയ മീറ്റിങ്ങിൽ പാസ്റ്റർ സണ്ണി മാത്യു അധ്യക്ഷനായിരുന്നു. എച്ച് എം ഐയുടെ ഡയറക്ടർ പാസ്‌റ്റർ എം.പി ജോർജ് കുട്ടി പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.
രക്ഷാധികാരികളായി പാസ്റ്റർ കെ.എം സാംകുട്ടി, പാസ്‌റ്റർ കെ വി മാത്യു എന്നിവരെയും
കൺവീനറായി പാസ്‌റ്റർ ബിജു പി.മാത്യു, ജോ കൺവീനർ പാസ്‌റ്റർ ജെയിംസ് സി. വി,
സെക്രട്ടറി പാസ്‌റ്റർ ജോസ് എം എബ്രഹാം, ജോ. സെക്രട്ടറി വേണു സി. കെ, ഖജാൻജി പാസ്റ്റർ സാജൻ കെ. എം, പ്രയർ കൺവീനർ പാസ്‌റ്റർ ജേക്കബ് പി ജെ, ഇവാഞ്ചലിസം കൺവീനർ പാസ്‌റ്റർ ജോമോൻ കെ.റ്റി, ചാരിറ്റി കൺവീനർ പാസ്റ്റർ എ ഡി തോമസ്, പബ്ളിസിറ്റി കൺവീനർ പാസ്റ്റർ തോമസ് പി.റ്റി, കമ്മറ്റി അംഗം പാസ്റ്റർ യെസൻ ജോസഫ് എന്നിവരെയാണ് തിരഞ്ഞെടുത്തത്.
എച്ച് എം ഐ യുടെ ജോയിൻ്റ് ഡയറക്‌ടർ ഡോ. പി.സി തോമസ്, കണ്ണൂർ ജില്ലാ കോഡിനേറ്റർ പാസ്റ്റർ ഏ. ജി എബ്രഹാം എന്നിവർ യോഗത്തിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. പാസ്റ്റർ വി റ്റി തോമസ് അനുഗ്രഹ പ്രാർത്ഥന നടത്തി.



