പശ്ചിമകൊച്ചിയിലെ പെന്തകോസ്തൽ സഭകളുടെ ഐക്യ കൂട്ടായ്മയായ വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ലിയുടെ 24-ാമത് വാർഷിക ജനറൽ ബോഡിയും തിരഞ്ഞെടുപ്പും 2026 മെയ് 31-ാം തിയതി ഉച്ചകഴിഞ്ഞ് ബീച്ച് റോഡ് ന്യൂ ഇന്ത്യാ ദൈവസഭാ ഹാളിൽ വച്ച് നടത്തപ്പെട്ടു.

ഡബ്ലിയുസിപിഎയുടെ രജത ജൂബിലി വർഷത്തിലെ പ്രവർത്തനങ്ങൾക്കായി 23 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു.
പ്രസിഡൻ്റായി പാസ്റ്റർ സജുമോൻ ടി സി (മറുവക്കാട് ദൈവസഭ) യെയും സെക്രട്ടറിയായി പാസ്റ്റർ എ.കെ. രാജനെ (ഐ.പി .സി. തോപ്പുംപടി) യും ട്രഷറർ ആയി എ.ഡി. അലോഷ്യസിനെയും വീണ്ടും തിരഞ്ഞെടുത്തു.
വൈസ് പ്രസിഡൻ്റുമാർ: പാസ്റ്റർ ജോയ് ജോസഫ് & ഷൈൻ സേവ്യർ, ജോയിൻ്റ് സെക്രട്ടറി. കെ. ജി. വിക്ടർ; ജോയിൻ്റ് ട്രഷറർ, എൻ. ജെ ജോസഫ്., പ്രയർ കൺവീനർ പാസ്റ്റർ പ്രമോദ് ആർ., ജോയിൻ്റ് പ്രയർ കൺവീനർ ബിജു. ഒ. എക്സ്., പബ്ലിസിറ്റി കൺവീനർ പോൾ പി. എസ്സ്., ഇവാഞ്ചലിസം കൺവീനർ പാസ്റ്റർ എ.ജെ. ജോൺസൺ, ഇവാഞ്ചലിസം ജോയിൻ്റ് കൺവീനർ പാസ്റ്റർ ജെറി സി. ജോയ്; ചാരിറ്റി കൺവീനർ പാസ്റ്റർ രൂബേൻ കെ.വി., ചാരിറ്റി ജോയിൻ്റ് കൺവീനർ പാസ്റ്റർ ജോളി തോമസ്. കൂടാതെ കമ്മിറ്റി അംഗങ്ങളായി വിവിധ സഭകളിൽ നിന്നും പ്രതിധികളെയും തിരഞ്ഞെടുത്തു.
പശ്ചിമ കൊച്ചിയിൽ ഡബ്ലിയു സി പി എ – യുടെ രജതജൂബിലി വർഷത്തിൽ വിപുലമായ പ്രോഗ്രാമുകൾ വിഭാവനം ചെയ്തിട്ടുണ്ട് എന്ന് പ്രസിഡൻ്റും സെക്രട്ടറിയും അറിയിച്ചു.



