ഐ.പി.സി കേരള സ്റ്റേറ്റ് തിരഞ്ഞെടുപ്പ്: പ്രസിഡൻ്റ് പാസ്റ്റർ കെ.സി.തോമസ്, സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ട്രഷറർ ബിനു വി.ജോർജ്

കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ പത്രിക സൂഷ്മ പരിശോധന പൂർത്തിയായപ്പോൾ പ്രസിഡന്റ് ഉൾപ്പടെയുള്ള എക്‌സിക്യുട്ടീവ് സ്ഥാനാർത്ഥികൾക്ക് എതിരില്ല.

പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ (സെക്രട്ടറി)

പ്രസിഡന്റ്- പാസ്റ്റർ കെ.സി. തോമസ്, വൈസ് പ്രസിഡന്റ്- പാസ്റ്റർ ഷിബു നെടുവേലിൽ, സെക്രട്ടറി- പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ജോയിൻ്റ് സെക്രട്ടറിമാർ – പാസ്റ്റർ കെ.സി. ഉമ്മൻ, ബ്രദർ ഗ്ലാഡ്സൻ ജേക്കബ്, ട്രഷറർ – ബ്രദർ ബിനു വി.ജോർജ് എന്നിവർക്കാണ് എതിരില്ലാത്തത്.

ബിനു വി.ജോർജ് (ട്രഷറർ)

ജൂൺ 10 ന് മുട്ടുമൺ ഐ.സി.പി.എഫ് ക്യാമ്പ് സെന്ററിൽ നടക്കുന്ന സ്റ്റേറ്റ് ജനറൽ ബോഡിയിൽ എക്സിക്യൂട്ടീവ്സ് ഉൾപ്പടെ 84 കൗൺസിൽ അംഗങ്ങളെ (44 പ്രസ്ബിറ്ററി അംഗങ്ങൾ ആയ പാസ്റ്റേഴ്സ്, 40 വിശ്വാസി സഹോദരന്മാർ) പ്രഖ്യാപിക്കും.

ഗ്ലാഡ്സൺ ജേക്കബ് (ജോയിൻ്റ് സെക്രട്ടറി)


ജോൺ തോമസ് (ഇലക്ഷൻ കമ്മീഷണർ), ജോൺ മാത്യു, ബെന്നി കൊച്ചുവടക്കേൽ, കെ.എസ്. ജോസ് (റിട്ടേണിങ്ങ് ഓഫീസർമാർ) എന്നിവരാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

പാസ്റ്റർ കെ.സി.ഉമ്മൻ (ജോയിൻ്റ് സെക്രട്ടറി)

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ കെ.സി.തോമസ് നിലവിൽ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റാണ്. ഐപിസി പേരൂർക്കട ഫെയ്ത്ത് സെന്റർ സഭാ സ്ഥാപകനും ഐപിസി സീനിയർ ശുശ്രൂഷകനും തിരുവനന്തപുരം – പേരൂർക്കട സെൻ്റർ പാസ്റ്ററുമാണ്. സ്റ്റേറ്റ് സെക്രട്ടറി, വൈസ് പ്രസിഡൻ്റ്, ജനറൽ കൗൺസിൽ അംഗം, പി.വൈ.പി.എ സ്റ്റേറ്റ് പ്രസിഡൻ്റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.

വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ഷിബു നെടുവേലിൽ, ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറിയായും ജോയിൻ്റ് സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്. മാരാമൺ ഐപിസി സഭാ സ്ഥാപകനും പി.വൈ.പി.എ സ്റ്റേറ്റ് മുൻ എക്സിക്യൂട്ടീവുമാണ്.

സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ നിലവിൽ ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറിയാണ്. ജോയിൻ്റ് സെക്രട്ടറിയായും പി.വൈ.പി.എ സ്റ്റേറ്റ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വെമ്പായം സെൻ്റർ പാസ്റ്ററും ഐ.പി.സി ജയോത്സവം വർഷിപ്പ് സെൻ്റർ സ്ഥാപക പാസ്റ്ററുമാണ്.

ജോയിൻ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ കെ.സി.ഉമ്മൻ, ഐപിസി മഞ്ചേരി സെന്റർ ശുശ്രൂഷകനും, ദീർഘ വർഷങ്ങൾ മലബാറിൽ കർത്തൃവേല ചെയ്തു വരുന്നതും ഐപിസി യുടെ സ്ഥാപക ലീഡർ പാസ്റ്റർ കൊടുന്തറ ഉമ്മച്ചന്റെ മകളുടെ മകനും ആയ ദൈവദാസനാണ്. സ്റ്റേറ്റ് കൗൺസിൽ അംഗമായിരുന്നു.
സഹോദരന്മാരുടെ ജോയിൻ്റ് സെക്രട്ടറി ആയിയായി തിരഞ്ഞെടുക്കപ്പെട്ട ഗ്ലാഡ്സൻ ജേക്കബ് കോട്ടയം മുട്ടമ്പലം സീയോൻ സഭാംഗമാണ്. സ്റ്റേറ്റ് കൗൺസിൽ അംഗവും ഇവാഞ്ചലിസം ബോർഡ് സെക്രട്ടറിയുമാണ്.
ട്രഷററായി തീരഞ്ഞെടുക്കപ്പെട്ട ബിനു വി.ജോർജ് തിരുവനന്തപുരം താമ്പോർ സഭാ സെക്രട്ടറിയാണ്. ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും തീരദേശ മിഷൻ ബോർഡ് സെക്രട്ടറിയുമാണ്.

വാർത്ത: ജോജി ഐപ്പ് മാത്യൂസ്