ചർച്ച് ഓഫ് ഗോഡ് ഹൈറേഞ്ച് സോണല്‍ ഡയറക്ടറായി എം.വൈ.വര്‍ഗ്ഗീസ് നിയമിതനായി

ഇടുക്കി :ഹൈറേഞ്ച് സോണൽ ഡയറക്ടറായി പാസ്റ്റർ എം .വൈ. വർഗ്ഗീസിനെ ചുമതലപ്പെടുത്തി. ചർച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ കേരള സ്റ്റേറ്റ് ഓവര്‍സീയര്‍ വൈ.റെജി,അസിസ്റ്റൻറ് ഓവര്‍സീയര്‍ ഷിബു കെ മാത്യു, ജനറൽ കൗൺസിൽ അംഗങ്ങളുടെയും സെൻട്രൽ പാസ്റ്റർമാരുടെയും നേതൃത്വത്തില്‍ മുളക്കുഴയില്‍ നടന്ന മീറ്റിങ്ങിലാണ് എം വൈ വർഗീസിനെ ചുമതല ഏൽപ്പിച്ചത് .

ബൈബിള്‍ കോളേജിൽ പഠനത്തിനുശേഷം ചെങ്ങന്നൂര്‍ പൂമലയില്‍ ആദ്യമായി ശുശ്രൂക്ഷകനായി ചുമതല ഏറ്റു.
തുടര്‍ന്നിങ്ങോട്ട് വിവിധ സ്ഥലങ്ങളിൽ 38 വര്‍ഷമായി കര്‍ത്താവിന്‍റ വേലയില്‍ വ്യാപൃതനായിരിക്കുന്നു.

ഇപ്പോൾ കട്ടപ്പന സെൻട്രൽ ശുശ്രൂഷകനായി ചുമതല വഹിക്കുന്നു. അഞ്ചുവർഷമായി സെന്‍റ ശുശ്രൂക്ഷകനായി പദവി വഹിക്കുന്നു.

ചെങ്ങന്നൂര്‍ പെണ്ണുകര പുതുവാക്കല്‍ മോടിയില്‍
പരേതനായ കോശി യോഹന്നാന്‍- മറിയാമ്മ ദമ്പതികളുടെ 7 മക്കളിൽ അഞ്ചാമനായി ജനിച്ചു. തന്നെ കൂടാതെ നാല് സഹോദരങ്ങളും, രണ്ടു സഹോദരിമാരും ഉണ്ട്. ഭാര്യ ,സൂസ്സന്‍ വർഗീസ്. മകന്‍,ജസ്റ്റിന്‍ വൈ.വർഗീസ് (ഭാര്യ ബെസ്സി ജസ്റ്റിന്‍)
മകള്‍,ജെസ് ലി മറിയം വര്‍ഗ്ഗീസ്.

വാർത്ത: സാബു തൊട്ടിപ്പറമ്പിൽ