റോയി പി ജോർജ് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് വൈ പി ഇ സംസ്ഥാന പ്രസിഡൻറ്

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് യുവജന വിഭാഗമായ വൈ പി ഇ യുടെ സംസ്ഥാന പ്രസിഡൻറ് ആയി പാസ്റ്റർ റോയി പി ജോർജ് നിയമിതനായി.

മലബാറിന്റെ മണ്ണിൽ നിന്നും ദൈവസഭയുടെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് പാസ്റ്റർ റോയി പി ജോർജ് എത്തുന്നത് യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തു പകരുമെന്നതിൽ രണ്ടുപക്ഷമില്ല. പ്രാദേശിക തലങ്ങളിലും ഡിസ്ട്രിക്ട്, സോണൽ തലങ്ങളിലും ഈ യുവ ശുശ്രൂഷകൻ ഈ കാലഘട്ടങ്ങളിൽ ദൈവസഭയ്ക്കു പ്രയോജനകരമാകും വിധം പ്രവർത്തനങ്ങൾ നടത്തി വരുന്നു. മികച്ച സംഘാടകൻ,പ്രഭാഷകൻ എന്ന നിലകളിലും പ്രിയ കർത്തൃദാസൻ ശ്രദ്ധേയനാണ്.

ദൈവസഭയുടെ യുവജന പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും, കരുത്തോടെ ദൈവരാജ്യവ്യാപ്തിക്കായി യുവജനങ്ങളെ പ്രയോജനപ്പെടുത്തുവാനും കർത്തൃദാസന്റെ നേതൃത്വത്തിലൂടെ ഇടയാകട്ടെ എന്നാശംസിക്കുന്നു.

നിലവിൽ ദൈവസഭയുടെ കൗൺസിൽ മെമ്പറും, മലപ്പുറം സെന്റർ ശുശ്രൂഷകനും, കൊന്നപ്പാറ പ്രാദേശിക സഭാ ശുശ്രൂഷകനുമായി പ്രവർത്തിക്കുന്നു.

വാർത്ത: പാസ്റ്റർ എൻ.ബി സാംകുട്ടി നിലമ്പൂർ