ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പ്രതിയായ മലയാളി പിടിയില്‍

അബുദാബി: ഷാർജയിലെ അൽ നഹ്ദയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശിയായ ഇസ്മായിൽ പൊന്നാരമാണ് മരിച്ചത്. ടിക്ടോക്കിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

കൊല്ലപ്പെട്ടയാളും,പ്രതിയും ഒരേ കാന്‍റിനിലെ ജീവനക്കാരായിരുന്നു.ദീര്‍ഘ വര്‍ഷമായി ഒന്നിച്ച് ഇവിടെ ജോലി നോക്കിയിരുന്നവരാണ്. ഇന്ന് രാവിലെ ഉണ്ടായ ചെറിയ വാക്കുതര്‍ക്കമാണ് കുലപാതകത്തില്‍ കലാശിച്ചത്.

സഹപ്രവര്‍ത്തകനും കരിവമ്പൊയില്‍ സ്വദേശിയുമായ ഷമീറിനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. ഷാർജ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം ഷാര്‍ജയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.