സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; അതിരപ്പിള്ളിയില്‍ കര്‍ഷകനെ ചവിട്ടിക്കൊന്നു

തൃശൂർ: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. അതിരപ്പിള്ളി വൈശേരിയില്‍ ഇന്ന് പുലർച്ചെ 2.30 ഓടെ ആയിരുന്നു സംഭവം.

വൈശേരി സ്വദേശി മോഹനൻ (65) ആണ് കൊല്ലപ്പെട്ടത്.

വീട്ടുപറമ്പിലെ കൃഷി നശിപ്പിക്കാനെത്തിയ ആനയെ തുരത്തി ഓടിക്കുന്നതിനിടെ ആയിരുന്നു സംഭവം. മോഹനന് നേരെ പാഞ്ഞടുത്ത കാട്ടാന അദ്ദേഹത്തെ ചവിട്ടി കൊലപ്പെടുത്തുകയാരുയിരുന്നു. മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം ഉണ്ടാകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മോഹനന്റെ വീട്ടുവളപ്പില്‍ കഴിഞ്ഞ ദിവസവും കാട്ടാന എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.