കേരള നിയമസഭ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവഞ്ചൂർ രാധാകൃഷ്ണന് 101 വോട്ട് ലഭിച്ചപ്പോള്‍ എല്‍ഡിഎഫിലെ എ സി മൊയ്തീന് 35 വോട്ട് ലഭിച്ചു.
സഭയിലെ മുതിർന്ന അംഗവും അമ്പലപ്പുഴ എംഎല്‍എയുമായ ജി സുധാകരനായിരുന്നു സഭയുടെ പ്രോടേം സ്പീക്കർ. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. പ്രോ ടേം സ്പീക്കറായതിനാല്‍ ജി സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല. നാല് പത്രികകളാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെ നാമനിർദേശം ചെയ്തുകൊണ്ട് സമർപ്പിക്കപ്പെട്ടത്. അവ: വി ഡി സതീശൻ നാമനിർദേശം ചെയ്യുകയും സണ്ണി ജോസഫ് പിന്താങ്ങിക്കൊണ്ടുള്ളത്, പികെ കുഞ്ഞാലിക്കുട്ടി നിർദേശിക്കുകയും പി കെ ബഷീർ പിന്താങ്ങിയും, മോൻസ് ജോസഫ് നിർദേശിക്കുകയും അനൂപ് ജേക്കബ് പിന്താങ്ങുകയും, ഷിബു ബേബി ജോണ്‍ നാമനിർദേശം ചെയ്യുകയും സി പി ജോണ്‍ പിന്താങ്ങുകയും ചെയ്തു.
ചരിത്രത്തില്‍ ഇതാദ്യമായി കേരള നിയമസഭയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി മത്സരിച്ച ബി ബി ഗേപകുമാറിന് 3 വോട്ട് ലഭിച്ചു.സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ഇരിപ്പടത്തിലേക്ക് ആനയിച്ചു.
ഈ മാസം 23 മുതല്‍ 28 വരെ സഭ ചേരില്ല.29ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.ജൂണ്‍ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് .പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് ശേഷം നിയമസഭയില്‍ ഏറ്റവും അനുഭവപരിചയമുള്ള അംഗമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.



