ജെ. ജോൺസൺ ഷാർജ വിക്ടറി എ ജി സഭയുടെ ശുശ്രൂഷകനായി ചുമതല ഏറ്റു

പാസ്റ്റർ ജെ. ജോൺസൺ ഷാർജ വിക്ടറി എ.ജി സഭയുടെ ശുശ്രൂഷകനായി ചുമതലയേറ്റു.
ഡിസ്ട്രിക് സി. എ. പ്രസിഡൻ്റ്, അടൂർ സെക്ഷൻ പ്രസ്ബിറ്റർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കേരളത്തിലെ പ്രധാന സഭകളായ കൊല്ലം ടൗൺ, പുനലൂർ ഫസ്റ്റ് എ ജി, തുവയൂർ, ആനന്ദപ്പള്ളി, തുടങ്ങിയ സഭകളിൽ ശുശ്രൂഷ കൻ ആയിരുന്നു. ഇടുക്കി ജില്ലയിലാണ് പ്രേഷിത പ്രവർത്തനം ആരംഭികുന്നത്ത്.

നിലവിൽ കോട്ടയം സെൻട്രൽ എ.ജി യിൽ ആയിരിക്കുമ്പോൾ ആണ് ഷാർജയിലേക്ക് നിയമനം ലഭിക്കുന്നത്.

കഴിഞ്ഞ 4 വർഷങ്ങൾ മലയാളം ഡിസ്ട്രിക്ട് ഇവാൻജലിസം ഡയറക്ടർ ആയിരുന്നു. ആ അവസരം 2 കേരള യാത്രകൾ ഉൾപ്പടെ അനേക പ്രോഗ്രാമുകൾ കേരളത്തിലുടനീളം ചെയ്യുവാൻ ഈ 17 അംഗ ടീമിനെ ദൈവം ഉപയോഗിച്ചു.

ഭാര്യ: ആലീസ്.
മക്കൾ: അക്സ, & ഗ്രേസ്. ഇരുവരും വിവാഹിതർ.

പാസ്റ്റർ ജോൺസൺ പുനലൂർ സ്വദേശി ആണ്. യു.എ.യിൽ വരുന്നവർക്ക് ഷാർജ യൂണിയൻ ചർച്ച് ഹോൾ നമ്പർ.6

ആരാധന സമയം: ഞായർ ഉച്ച കഴിഞ്ഞു 3.45-5.45.

ഫോൺ. 050 8605159