മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 യുവാക്കള്‍ക്ക് ദാരുണാന്ത്യം; അപകടം വ്യൂപോയന്റില്‍ വച്ച്

മലപ്പുറം: മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് യുവാക്കൾ മരിച്ചു. സിദായ് (18), ഫഹദ് (19), റഹീസ് (20), ബഹാസ് (18) എന്നിവരാണ് മരിച്ചത്. രണ്ടുപേർ പരിക്കേറ്റ് ചികിത്സയിലാണ്.റോഷന്‍, ഇഷാദ് എന്നിവരാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്.

കോഴിക്കോട്ട് പറമ്പ് നമ്പൂരിക്കാട് കടുക്കാ സിറ്റിയിൽ കളിച്ചുകൊണ്ടിരിക്കെ ഇന്ന് വൈകീട്ട് ആറോടെയാണ് സംഭവം. ഇവിടെ മലമുകളിലെ വ്യൂപോയന്റിന് സമീപം കുട്ടികൾ സ്ഥിരമായി കളിക്കാൻ എത്താറുണ്ട്. ആറു പേർക്കാണ് ശക്തമായ മിന്നൽ ഏറ്റത്. എല്ലാവരെയും ഉടൻ മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും നാലു പേർ മരിച്ചു. രണ്ടു കുട്ടികളുടെ നില അതീവ ഗുരുതരമായി തുടരുന്നു.